Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Oct 2024 20:58 IST
Share News :
അണക്കര :ക്ഷീര വികസന വകുപ്പിന്റെയും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാല് വിപണനരംഗത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഥാപിച്ച മില്‍ക്ക് എ ടി എം എന്ന നൂതനമായ പദ്ധതിയാണ് അണക്കര ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ പൂർത്തീകരിച്ചത്.
ഇതുവഴി ഗുണഭോക്താക്കള്‍ക്ക് 24 മണിക്കൂറും ശുദ്ധമായ പാല് ലഭ്യമാക്കുക എന്ന ഉദ്ദേശമാണ് പദ്ധതിക്ക് പിന്നില്‍. ചടങ്ങില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ് അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ഡോളസ് പി .ഇ . പദ്ധതി വിശദീകരണം നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ ജലജ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി റോയ്, അണക്കര ആപ്കോസ് പ്രസിഡന്റ് ടി ആർ ഗോപാലകൃഷ്ണൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം അമ്മിണി ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.