Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടിയിൽ പുഴയോരം ഇടിഞ്ഞ് അപകടാവസ്ഥയിലായവരുടെ വീടുകൾ സി പി ഐ എം നേതാക്കൾ സന്ദർശിച്ചു.

18 Jul 2024 20:07 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പുഴയോരം ഇടിഞ്ഞ് അപകടാവസ്ഥയിലായ വെള്ളിലക്കാട് ചെമ്പൻ സുഹ്‌റ, കരുവേപ്പിൽ ജമാൽ അരിമ്പ്ര മുസ്തഫ എന്നിവരുടെ വീടുകൾ സി പി ഐ എം നേതാക്കൾ സന്ദർശിച്ചു. ഏത് സമയത്തും വീടുകൾ പുഴയിലേക്ക് ഇടിഞ്ഞ് വീഴാൻ സാധ്യതയുണ്ട്. സിപിഐ എം തിരൂരങ്ങാടി ഏരിയ കമ്മറ്റിയംഗം കെ രാമദാസ്, ലോക്കൽ കമ്മറ്റിയംഗം എ ടി ജാബിറലി, തിരൂരങ്ങാടി ബ്രാഞ്ച് സെക്രട്ടറി പി കെ ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ചത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഇവരെ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.



Follow us on :

Tags:

More in Related News