Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2024 23:47 IST
Share News :
പീരുമേട് :
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ആരംഭത്തിന് മുന്നോടിയായി പീരുമേട് കുട്ടിക്കാനത്ത് ഭക്ഷണശാലകളിൽ പീരുമേട് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ക്രമക്കേടുകൾ കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ബിജു ജോസഫ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ്, ഗഫൂർ, പ്രദീപ്, പ്രശാന്ത്, അനുജ, അശ്വതി എന്നിവർ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിൽ തുടരുമെന്ന് പീരുമേട് താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സെൻസി അറിയിച്ചു.
Follow us on :
More in Related News
Please select your location.