Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥികളിൽ ധാർമിക ബോധം വളർത്തണം

24 Sep 2024 11:39 IST

PALLIKKARA

Share News :

പരപ്പനങ്ങാടി: സമൂഹമാധ്യമങ്ങളുടെ അതിപ്രസരത്തിൽ ലക്ഷ്യബോധം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പുതു തലമുറക്ക് സദാചാര ബോധം പകർന്ന് നൽകാൻ സമൂഹം ബദ്ധശ്രദ്ധരാകണമെന്ന് വിസ്ഡം സ്റ്റുഡൻസ് പരപ്പനങ്ങാടി മണ്ഡലം സമിതി സംഘടിപ്പിച്ച മോറലൈസ് ഉദ്‌ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. ഡിഗ്രി തലം വരെയുള്ള വിദ്യാർത്ഥികൾക്കുള്ള അനൗപചാരിക മത വിദ്യാഭ്യാസം പകർന്ന് നൽകുന്ന മോറലൈസ് പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാർ പി പി ഷാഹുൽ ഹമീദ് ഉൽഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം സെക്രട്ടറി ഹാമിദ് എം സി സി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ചിഷ്തി, തൻവീർ എം സി സി, സുഹൈൽ അബ്ദുസ്സമദ് പ്രസംഗിച്ചു.

Follow us on :

More in Related News