Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.കെ. ചാപ്പൻ നായർ അനുസ്മരണം

03 Nov 2025 18:59 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:മേപ്പയ്യൂരിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച മേപ്പയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന എം.കെ. ചാപ്പൻ നായരുടെ 48ാം ചരമവാർഷികദിനം ആചരിച്ചു. നരിക്കുനി കേളോത്ത് മുക്കിൽ നടന്ന കമ്മ്യൂണിസ്റ്റ് കുടുംബസംഗമം സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. സജിൻ ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി.കെ.കെ. വിജിത്ത് അധ്യക്ഷത വഹിച്ചു. ജനോപകാരപ്രദങ്ങളായ പദ്ധതികൾ പ്രഖ്യാപിച്ച എൽ.ഡി.എഫ് സർക്കാരിന് ഐക്യ ദാർഡ്യം പ്രഖ്യാപിക്കുന്ന പ്രമേയം പി.പി. രാധാകൃഷ്ണൻ അവതരിപ്പിച്ചു. കെ. കുഞ്ഞിരാമൻ, പി.കെ.പ്രകാശൻ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News