Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിലേക്ക് വെള്ളമൊഴുക്കുന്നതിൽ തമിഴ്നാട് തുടരുന്നത് കുറ്റകരമായ അനാസ്ഥ- എസ് പി രവി

31 Jul 2024 19:36 IST

WILSON MECHERY

Share News :

ചാലക്കുടി:


അതിവർഷകാലത്ത് തമിഴ്നാട് അധിക ജലം കേരളത്തിലേക്ക് ഒഴുക്കിവിടുന്നതിൽ നിരുത്തരവാദിത്വസമീപനം തുടരുന്നത് കൊണ്ടാണ് കേരളത്തിന് ഇത്രയേറെ വെള്ളപ്പൊക്ക ഭീഷണി അനുഭവിക്കേണ്ടി വരുന്നതെന്ന് റിവർ പ്രൊട്ടക്ഷൻ ഫോറം സെക്രട്ടറിഎസ് പി രവി പറഞ്ഞു.

ചാലക്കുടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതുമായി ബന്ധപ്പെട്ട് എടുക്കേണ്ട പരിഹാരനടപടികളെ കുറിച്ച് ആലോചിക്കാൻ ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി - സാമൂഹ്യ - സന്നദ്ധ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും 

സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, ചാലക്കുടി ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ,മുതലായവർ പങ്കെടുത്തു.

മുൻ വർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നിലവിലുള്ള അവസ്ഥയും കാലാവസ്ഥാ പ്രവചനങ്ങളും പരിഗണിച്ച് ചാലക്കുടി പുഴയിലേയും നദീതടത്തിലേയും വെള്ളപ്പൊക്ക സാധ്യത വിലയിരുത്തുന്നതിനും മുൻകൂർ കരുതൽ നടപടികൾ ആലോചിക്കാനുമായിട്ടാണ് യോഗം ചേർന്നത്. അന്തർ സംസ്ഥാന കരാർ അനുസരിച്ച് വേനൽക്കാലത്ത് കേരളത്തിന് അർഹമായ വെള്ളം നൽകാത്തതിലും വർഷക്കാലത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ അധിക ജലം കേരളത്തിലേക്ക് ഒഴുക്കിവിടുന്നതിലും സനീഷ് കുമാർ ജോസഫ് എംഎൽഎ ആശങ്ക രേഖപ്പെടുത്തി.പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പും മുൻവർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഗണ്യമായി താഴ്ത്തി നിർത്തേണ്ടത് ആവശ്യകതയും യോഗം ചർച്ച ചെയ്തു.

ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതിനു വേണ്ടി അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. 

Follow us on :

More in Related News