Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താലൂക്ക് ആശുപത്രിയിൽ ശൗചാലയങ്ങളും മൊബൈൽ മോർച്ചറിയും ഉദ്ഘാടനം ചെയ്തു

12 Apr 2025 21:11 IST

PEERMADE NEWS

Share News :


പീരുമേട് :പീരുമേട് താലൂക്ക് ആശുപത്രിയിൽ ആറ് ശൗചാലയങ്ങളും ആധുനിക മൊബൈൽ മോർച്ചറിയും ഉദ്ഘാടനം ചെയ്തു.

മൊബെൽമോർച്ചറിയുടെ സ്വിച്ച്ഓൺ കർമം പീരുമേട് എം.എൽ.എ വാഴൂർ സോമൻ നിർവഹിച്ചു. താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ മെച്ചപെടുത്തുമെന്ന് എം.എൽ.എ അറിയിച്ചു. താലൂക്ക് ആശുപത്രിയുടെ പരാധീനതകൾ മാധ്യമങ്ങൾ ചൂണ്ടി കാട്ടിയതിനെ തുടർന്നാണ് എം.എൽ.എ അടിയന്തിര യോഗം വിളിച്ചത്. ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 പ്രോജക്ടിൻ്റെഭാഗമായി2മൃതദേഹങ്ങൾസൂക്ഷിക്കാവുന്ന മൊബൈൽ മോർച്ചറിയാണ് ഇവിടെ സ്ഥാപിച്ചത്.കൂടാതെആറ്ശൗചാലയങ്ങളുംരോഗികൾക്കായി തുറന്നു നൽകി. വാർഡിനുള്ളിൽ നാലും പൊതുജനത്തിനായി രണ്ടെണ്ണമാണ് തുറന്നത്. ഇതിൽ രണ്ട് ശൗചാലയങ്ങൾ രോഗി സൗഹൃദമാണ്. അസ്ഥി രോഗ വിദഗ്ദൻ്റെ സേവനം ഉടൻ ലഭ്യമാക്കുമെന്ന് എം.എൽ.എ പറഞ്ഞു. നേത്രരോഗ വിദഗ്ദ്ധൻ്റെ സേവനം ഇനി മുതൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലഭ്യമാക്കും. ഗൈനക്കോളജി വിഭാഗത്തിൻ്റെ പ്രവർത്തനം തുടർന്നും ലഭ്യമാക്കും. കൂടാതെ എക്സ്റേ സംവിധാനം ഉടൻ പ്രവർത്തനസജ്ജമാക്കുമെന്നും അദ്ദ്ദേഹം കൂട്ടി ചേർന്നു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഒ.വി. ജോസഫ്, പഞ്ചായത്ത് പ്രസിഡൻ്റ്ആർ.ദിനേശൻഎച്ച്.എം.സിയംഗങ്ങൾ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.


Follow us on :

More in Related News