Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

08 Sep 2024 10:12 IST

- Shafeek cn

Share News :

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സിയിലെ ഒരുവിഭാഗം ജീവനക്കാരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് പണിമുടക്ക്. സമരം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്. വിദേശ സർവീസുകളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഒരു മണിക്കൂർ വരെ ലഗേജ്‌ ക്ലിയറൻസ് വൈകുന്നുണ്ട്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ പണിമുടക്ക് നടക്കുന്നത്.


വിമാനത്താവളത്തിൽ പണിമുടക്ക് നടക്കുന്നത് യാത്രക്കാരെയും ബാധിച്ചിരിക്കുകയാണ്. ബെംഗളൂരു – തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാർക്ക് 40 മിനിറ്റിന് ശേഷമാണ് പുറത്തിറങ്ങാനായത്. എന്നാൽ വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ല. പണിമുടക്കുന്ന ജീവനക്കാർക്ക് പകരം ജീവനക്കാരെ നിയോ​ഗിക്കുന്ന നടപടികൾ തുടരുന്നുണ്ട്. സമരം ഉടൻ അവസാനിക്കില്ലെന്നാണ് വ്യക്തമാകുന്നത്. പണിമുടക്കുമായി മുന്നോട്ട് പോകുമെന്നാണ് തൊഴിലാളികൾ അറിയിക്കുന്നത്. എയർ ഇന്ത്യ സാറ്റ്സിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗം കരാർ തൊഴിലാളികളാണ് പണിമുടക്കുന്നത്. 400 ഓളം ജീവനക്കാരാണ് സമരത്തിന്റെ ഭാ​ഗമായിരിക്കുന്നതെന്നാണ് സമരസമിതി വ്യക്തമാക്കുന്നത്.

Follow us on :

More in Related News