Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2024 17:48 IST
Share News :
ഗുരുവായൂർ:ഏകാദശി ദിവസം പൂർവ്വികമായി നടന്നുവരുന്ന ഉദയാസ്തമന പൂജ നടത്തേണ്ട എന്ന് തീരുമാനിച്ച ദേവസ്വം ഭരണസമിതി ആ ചുമതലയിൽ ഇരിക്കുവാൻ അയോഗ്യരും,അനർഹരും ആണെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.മുൻവർഷങ്ങളിൽ ഏകാദശി മറ്റൊരു ദിവസം ആചരിക്കുവാൻ തീരുമാനിച്ചതും ഇതേ ദേവസ്വം ബോർഡ് ആയിരുന്നു.വെർച്ച്വൽ ക്യൂ നടപ്പിലാക്കാതെ ദർശനത്തിന്റെ പേരിൽ ആയിരക്കണക്കിന് രൂപ ഭക്തന്മാരിൽ നിന്നും ചൂഷണം ചെയ്യുന്ന ഗുരുവായൂർ ദേവസ്വം ബോർഡ് ക്ഷേത്ര വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി ലോക പ്രശസ്തവും,പരിപാവനവുമായ ഗുരുവായൂർ ക്ഷേത്രത്തെ വിവാദ കേന്ദ്രമാക്കി മാറ്റുകയാണ്.പോലീസ് സ്റ്റേഷൻ,ഫയർ സ്റ്റേഷൻ,വാട്ടർ അതോറിറ്റി,പി ഡബ്യൂ ഡി,മുൻസിപ്പാലിറ്റി എന്നീ സർക്കാർ സംവിധാനങ്ങൾക്ക് ക്ഷേത്ര ഭൂമി നൽകിയും,ഭക്ത ജനങ്ങൾ കാണിക്കയായി ഭഗവാന് അർപ്പിച്ചതിൽ നിന്നും 10 കോടി രൂപ മതേതര സർക്കാരിന് സംഭാവന ചെയ്തും ഷേത്ര സ്വത്ത് അന്യാധീനപ്പെടുത്തുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി ക്ഷേത്രസംരക്ഷകരല്ല,ക്ഷേത്രധ്വംസകരാണ്.ക്ഷേത്ര ആചാരങ്ങളും,അനുഷ്ഠാനങ്ങളും നിലനിർത്താനും സംരക്ഷിക്കാനും തന്ത്രി കുടുംബത്തിന് ഹൈക്കോടതിയെ സമീപിക്കേണ്ട സാഹചര്യം സൃഷ്ടിച്ച ദേവസ്വം ഭരണമിതി ക്ഷേത്ര വിരുദ്ധമായ തീരുമാനം പിൻവലിച്ച് ഏകദശി ദിവസം ഉദയാസ്തമന പൂജ നടത്താത്ത പക്ഷം വിശ്വാസികളേയും,ഭക്ത ജന സംഘടനകളേയും ഏകോപിപ്പിച്ച് ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.