Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2025 19:51 IST
Share News :
കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ കുടുംബത്തിലെ വിദ്യാർത്ഥികൾ വിവിധ വിദ്യാഭ്യാസ പരീക്ഷകളിൽ മികച്ച വിജയം നേടിയതിനെ തുടർന്ന് അവരെ കുടുംബം അനുമോദിച്ചു. NMMS (ഫാത്തിമ ഷിഫാന), USS (അലി മുഫീസ്, മുഹമ്മദ് മാസിൻ), LSS (നിഹില ഫാത്തിമ), SSLC (ഫാരിദ-full A+, കദീജ നിഹ-full A+, ഹിബ ഷെറിൻ, ലുമ മറിയം), Plus Two(ഫാത്തിമ റിയ-full A+, ഫഹ്മിത,ദിൽന ഫെമി) തലങ്ങളിലായി നിരവധി കുട്ടികൾ ഉജ്വല വിജയം നേടിയതോടെയാണ് കുടുംബത്തിൽ സന്തോഷം നിറഞ്ഞത്.
കുടുംബാംഗങ്ങൾ ചേർന്നു മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വിജയികളായ കുട്ടികളെ ഉപഹാരങ്ങൾ നൽകി ആദരിക്കുകയും കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു. മോയിൻകുട്ടി വൈദ്യറുടെ വംശപരമ്പരയെ കുറിച്ചും അവരുടെ സാഹിത്യ സംഭാവനകളെ കുറിച്ചും വൈദ്യർ അക്കാദമി അംഗവും കുടുംബാംഗവുമായ ഒ പി മുസ്തഫ ചടങ്ങിൽ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് കുടുംബാംഗങ്ങളായ അബ്ദുൽ ഹമീദ് മാസ്റ്റർ, മഹിജ എന്നിവർ സംസാരിച്ചു.
കുടുംബത്തിലെ മുതിർന്ന അംഗം കദീസൈ താത്ത വിജയികളായ കുട്ടികൾക്ക് ഉപഹാരം നൽകുകയും അവരുടെ വിജയത്തിൽ പിന്തുണയായ മാതാപിതാക്കളെയും അധ്യാപകരെയും സ്നേഹപൂർവ്വം ഓർക്കുകയും ചെയ്തു.
കുടുംബാംഗമായ അബ്ദുല്ലത്തീഫ് നന്ദി പ്രഭാഷണം നടത്തി.
Follow us on :
Tags:
More in Related News
Please select your location.