Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാമായണ മാസാചരണത്തിന്റെ ഭാഗമായി ഹനുമാൻ സേന ഭാരത് രാമായണ വിതരണം നടത്തി

15 Jul 2024 19:04 IST

Jithu Vijay

Share News :

കോഴിക്കോട് : രാമായണ മാസാചരണത്തിന്റെ ഭാഗമായി ഹനുമാൻ സേന ഭാരത് നടത്തി വരുന്ന രാമായണ വിതരണം തളി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മനോജ് കുമാറിന് നൽകി കൊണ്ട് ഹനുമാൻ സേന ചെയർമാൻ എ എം ഭക്തവത്സലൻ രാമായണ വിതരണം ഉദ്ഘാടനം ചെയ്തു. രാമായണ വിതരണം തളി ക്ഷേത്ര സന്നിധിയിലും, ശ്രീരാമ ക്ഷേത്ര സന്നിധിയിലുമായി നടന്നു. സദ്ഗുരു ആശ്രമം മഠാധിപതി മുരളീധര സ്വാമികൾ, സംസ്ഥാന സമിതി അംഗം കരിപ്പാലി ഉണ്ണികൃഷ്ണൻ, പി റിലേഷ് ബാബു, രശ്മി ഗോപാലൻ, കെ. സുരേന്ദ്രൻ, ശ്രീകല, ശ്യാമള എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News