Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യമുക്ത നവ കേരളം ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ പൊതുജന പങ്കാളിത്തത്തോട് കൂടി ബ്ലാങ്ങാട് ബീച്ചിൽ ശുചീകരണ യജ്ഞo സംഘടിപ്പിച്ചു

21 Jul 2024 18:05 IST

MUKUNDAN

Share News :

ചാവക്കാട്:മാലിന്യമുക്ത നവ കേരളം ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ പൊതുജന പങ്കാളിത്തത്തോട് കൂടി ബ്ലാങ്ങാട് ബീച്ചിൽ ശുചീകരണ യജ്ഞo സംഘടിപ്പിച്ചു.ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.കടൽ തീരത്ത് കുളവാഴ,ചണ്ടി എന്നിവ അടിഞ്ഞുകൂടിയത് വിനോദ സഞ്ചാരികൾക്ക് പ്രയാസം സൃഷ്ടിക്കുന്ന അവസ്ഥ പരിഹരിക്കുന്നതിന് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അടിയന്തര നിർദേശത്തിന്റെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ബ്ലാങ്ങാട് ബീച്ചിൽ ശുചീകരണം സംഘടിപ്പിച്ചത്.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങ് ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക്ക്,വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ബുഷ്റ ലത്തീഫ്,പ്രസന്ന രണദിവേ,അഡ്വ.എ.വി.മുഹമ്മദ് അൻവർ തുടങ്ങിയവർ സംസാരിച്ചു.നഗരസഭ കൗൺസിലർമാർ,കുടുംബശ്രീ ചെയർപേഴ്സൺ ജീന രാജീവ്,സിപിഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എ.എ.മഹേന്ദ്രൻ,കെ.എച്ച്.സലാം,പി.എസ്.അശോകൻ,സിപിഐ(എം) പാർട്ടി പ്രവർത്തകർ,ആരോഗ്യ വിഭാഗം ജീവനക്കാർ,ഹരിത കർമ്മസേന തുടങ്ങി നൂറിലധികം ആളുകൾ ഒരു കിലോ മീറ്ററിൽ അധികം വരുന്ന കടൽത്തീരം വൃത്തിയാക്കി.ശുചീകരണ യജ്ഞത്തിൽ സഹകരിച്ചവർക്ക് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഷമീർ നന്ദി പറഞ്ഞു.


Follow us on :

More in Related News