Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധ ബോധവത്ക്കരണവും, ഇഫ്ത്താർ സംഗമവും നടത്തി.

17 Mar 2025 11:50 IST

UNNICHEKKU .M

Share News :

മുക്കം:ചെറുവാടി യൂണിറ്റ് വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സംഘടിപ്പിക്കുന്ന "വ്യാപാരോത്സവ് 25" നോടനുബദ്ധിച്ച് ചുള്ളിക്കാപറമ്പിൽ മയക്കുമരുന്ന് വിരുദ്ധ ബോധവൽകരണവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ച.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവൃ ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ ടി പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.

  ചെറുവാടി സി എച്ച് സി മുൻ മെഡിക്കൽ ഓഫീസർ ഡോ എൻ മനുലാൽ മുഖ്യപ്രഭാഷണം നടത്തി. സമിതി ഏരിയ പ്രസിഡണ്ട് കെ ടി നളേശൻ, ഇ രമേശ് ബാബു, എം ടി റിയാസ്, എൻ.കെ അഷറഫ്, സമിതി ഏരിയ ജോ സിക്രട്ടറി ബാബു വെള്ളാരം കുന്നത്ത് എന്നിവർ സംസാരിച്ചു. വി വി നൗഷാദ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. കലാകാരന്മാരായ സാജിദ് ചോല, എ.പി രാഗേഷ്, ഫൈസൽ പുത്തലത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തതോടെ ലഹരി വിരുദ്ധ കാരിക്കേച്ചർ വരയും സംഘടിപ്പിച്ചു.കൺവീനർ പി.പി നജ്മുദ്ധീൻ സ്വാഗതവും ശരീഫ് നടുവത്ത് നന്ദിയും പറഞ്ഞു

Follow us on :

More in Related News