Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Sep 2024 13:49 IST
Share News :
മുക്കം: തനിമ കലസാഹിത്യ വേദി ചേന്ദമംഗല്ലൂർ ചാപ്റ്ററിൻ്റെ നേ തൃത്വത്തിൽ ഉദയം ഹാളിൽ
കോന്തലക്കിസ്സകൾ കഥാകാരി ആമിന പാറക്കലിനെ അനുമോദിക്കലും പുസ്തക ചർച്ചയും , ഇശൽ വിരുന്നു 0 സംഘടിപ്പിച്ചു. പ്രശസ്ത സിനിമ സംവിധായകനും കലാകാരനുമായ ബന്ന ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്തു.വാക്കും ആശയവും മനോഹരമാക്കി എഴുതിയ സ്നേഹത്തിൻ്റെ ചരിത്ര ആവിഷ്ക്കാരമാണ് ആമിന പാറക്കലിൻ്റെ കഥാ പുസ്തകം കോന്തല ക്കിസ്സകളെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്ര കഥ പോലെ സുന്ദരമായി വായിക്കാനുള്ള അവതരണമാണ് നടത്തിയത്.പേന എടുത്ത് എഴുതിയതല്ല മറിച്ച് പെയ്ൻ (വേദന)എടുത്ത് എഴുതിയതാണ് ഇത്രയും ശക്തമായത്. ശാരീരികമായി മാത്രമല്ല മാനസ്സികമായ വേദനയോടപ്പം നാടിെനെ കുറിച്ചുള്ള അഭിമാന ബോധവും എഴുത്തിലൂടെ പ്രകടിപ്പിചിട്ടുണ്ട് അദ്ദേഹം തുടർന്ന് പറഞ്ഞു. തനിമ വൈസ് പ്രസിഡണ്ട്ചക്കിങ്ങൽ അബ്ദുറഹിമാൻ അധ്യക്ഷതവഹിച്ചു .
തനിമ മുൻ സംസ്ഥാന സെ ക്രട്ടറി മുഹമ്മദ് കുട്ടി കൊടപ്പന ആമീന പാറക്കലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രശസ്ത എഴുത്തുകാരനും, തനിമ സംസ്ഥാന വൈസ് പ്രസിഡണ്ട്പി ടി ക്കുഞ്ഞാലി, നസീബടീച്ചർ, മെഹറുന്നീസ ടീച്ചർ, ഇ. എൻ ജൗഹർ , അമീൻ മുഹമ്മദ് മൂന്നൂർ എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. തനിമ സെക്രട്ടറി മേക്കുത്ത്
അബ്ദുറഹിമാൻ സ്വാഗതവും, ഡോ. റഹീം നന്ദിയും പറഞ്ഞു. ആമിന പാറക്കൽ മറുപടി പ്രസംഗം നടത്തി .ടി.എ അബ്ദുല്ല മാസ്റ്റർ,
നാഗേരി ഗഫൂർ, വി.കെ. റൗ ഊഫ് , ഉസ് വത്ത് , സലീന പുൽപ്പറമ്പ് എന്നിവരുടെ േനേ തൃത്വത്തിലുള്ള ഗായക സംഘത്തിൻ്റെ ഇശൽ വിരുന്നും അരങ്ങേറി .
ചിത്രം: തനിമ ചേന്ദമംഗല്ലൂർ ചാപ്റ്റർ സംഘടിപ്പിച്ച പുസ്തക ചർച്ചയും അനുമോദനവും ഇശൽ വിരുന്നു. പ്രശസ്ത സിനിമ സംവിധായകനും കലാകാരനുമായ ബന്ധചേവുമംഗല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.