Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2026 18:41 IST
Share News :
മേപ്പയ്യൂർ: മൂന്ന് തലമുറകളിലായി കൈമാറി വന്ന മേപ്പയ്യൂരിൽ പ്രവർത്തിച്ചു വരുന്ന രാരിച്ചൻസ് നാളീകേരം നാടൻ വെളിച്ചെണ്ണയുടെ മേപ്പയ്യൂർ ടൗണിലെ വിപണന കേന്ദ്രം മത്സ്യ മാർക്കറ്റ് റോഡിൽ രാരിച്ചൻസ് നാളികേരത്തിൻ്റെ ഉടമ കെ.കെ രജീഷിൻ്റെ മകൻ അൻവിൻ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ കമ്മന മുജീബ് കോമത്തിന് നൽകി ആദ്യ വിൽപ്പന നിർവ്വഹിച്ചു.
വെളിച്ചെണ്ണ, വെർജിൻ ഓയിൽ, ഇളനീർ ചിപ്സ്, ചോക്ലേറ്റ്സ്, നാളീകേരത്തിൻ്റെ മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ വിപണനകേന്ദ്രത്തിൽ ലഭിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയ്യൂർ യൂനിറ്റ് ജന:സെക്രട്ടറി രാജൻ ഒതയോത്ത്, സുരേഷ് മങ്ങാട്ടുമ്മൽ, കെ.വി. നിഷാജ്, കുഞ്ഞിക്കണ്ണൻ കുന്തിമ,വി.വി. നിസാം എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.