Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടിമ ചരിത്രം പുസ്തകം പ്രകാശനം ചെയ്തു.

23 Dec 2024 16:29 IST

UNNICHEKKU .M

Share News :

മുക്കം:മണാശ്ശേരി പൊതുജന വായനശാലയുടെ പ്രസിഡന്റും പൊതുപ്രവർത്തകനുമായ ബാബു പുലപ്പാടി രചിച്ച് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അടിമ ചരിത്രം എന്ന പുസ്തകത്തിൻ്റെ പ്രകാശനം മണാശ്ശേരി ഗവ. യു.പി സ്കൂളിൽ വച്ച് നടന്നു. ഡോ. അനിൽ ചേലേമ്പ്ര ആണ് പുസ്തക പ്രകാശനം നടത്തിയത്. മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി. ടി ബാബു പുസ്തകം സ്വീകരിച്ചു.സമകാലിക ഇന്ത്യയിൽ വളരെ പ്രസക്തമായതും വ്യാപകമായി ചർച്ച ചെയ്യപ്പെടേണ്ടതുമായ വിഷയമാണ് ഈ കൃതി മുന്നോട്ടു വെക്കുന്നതെന്ന് ഡോ. അനിൽ ചേലേമ്പ്ര പറഞ്ഞു. 21ാം നൂറ്റാണ്ടിലും നമ്മുടെയൊക്കെ മനസ്സുകളിൽ ജാതി മനോഭാവങ്ങൾ പൂർണ്ണമായും മാഞ്ഞു പോയിട്ടില്ല. നമ്മൾ സ്വയം വിമർശനാത്മക വിലയിരുത്തലുകൾനടത്തിപരിഹരിക്കേണ്ടതാണിത്. നരകതുല്യമായ ജീവിതം ഏറ്റുവാങ്ങേണ്ടി വന്ന പ്രതികരിക്കാൻ പോലും ശേഷിയില്ലാതെ മരിച്ചു മണ്ണടിഞ്ഞു പോയ അടിമജീവിതം നയിച്ച നമ്മുടെ പൂർവ്വികർക്കുള്ള ആദരാഞ്ജലിയാണ് ഈ കൃതി. കൊട്ടിഘോഷിക്കുന്ന ഭൂതകാല മഹിമകളേയും ഈ പുസ്തകം വിചാരണ ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓം കാരനാഥൻ അധ്യക്ഷത വഹിച്ചു.

മുഖ്യാതിഥിയായ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ ബാബു പുലപ്പാടിയ്ക്ക് ഉപഹാരം നൽകി ആദരിച്ചു. ലൈബ്രറി ജില്ലാ കൗൺസിൽ അംഗങ്ങളായ അലി ഹസ്സൻ, വി. കുഞ്ഞൻ എന്നിവരും വി. സജികുമാർ, പി. കെ പ്രേംനാഥ്, ബാബു പുലപ്പാടി എന്നിവരും സംസാരിച്ചു.  എൻ. സുനിൽ സ്വാഗതവും വായനശാലാ സെക്രട്ടറി ഇ.പി ശ്രീനാ വാസൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News