Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2024 23:33 IST
Share News :
പേരാമ്പ്ര: ആവള പാണ്ടിയിൽ സമൃദ്ധമായ നെൽകൃഷി നടത്തുന്നതിൻ്റെ ഭാഗമായി ചെറുവണ്ണൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ മാനവ കലാവേദി ഓഡിറ്റോറിയത്തിൽ മുഴുവൻ പാടശേഖര സമിതി ഭാരവാഹികളുടേയും യോഗം ചേർന്നു. കോഴിക്കോട് ജില്ലയുടെ നെല്ലറ എന്ന് വിശേഷിക്കപ്പെടുന്ന പാടശേഖരത്തിൽ കർഷകർ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെപ്പറ്റി ചർച്ച നടന്നു. '2024- 25 വർഷം കൃഷിയിറക്കുന്നതിൻ്റെ മുന്നോടിയായി തോട് നവീകരണം, കൈത്തോട് നിർമ്മിക്കൽ, ഫാം റോഡ് യന്ത്രങ്ങൾ ഇറക്കുന്നതിന് ഗതാഗതയോഗ്യമാക്കൽ, പമ്പ് സെറ്റ് സ്ഥാപിക്കൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. പ്രാഥമികഘട്ടം എന്ന നിലയിൽ ഗ്രാമ പഞ്ചായത്തിൻ്റെ വിഹിതം അനുവദിക്കാമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉറപ്പ് നൽകി. നെൽ കർഷകർക്ക് വിളവെടുപ്പ് സമയത്തുള്ള കനാൽ ജലത്തിൻ്റെ ആധിക്യം നിയന്ത്രിക്കാൻ യോഗം ശക്തമായി ആവശ്യപ്പെട്ടു. പമ്പിംഗ് നടത്തുന്നതിനായി വൈദ്യുതീകരണം പെട്ടന്ന് തന്നെ പൂർത്തീകരിക്കാനും നടപടി സ്വീകരിക്കും .
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി. ഷിജിത്ത് അധ്യക്ഷത വഹിച്ചു. വി.പി.പ്രവിത , വി.കെ. നാരായണൻ, എൻ. നാരായണൻ മാസ്റ്റർ,
പി. എം. കുഞ്ഞിക്കേളപ്പൻ,കൃഷി ഓഫീസർ ടി.ഹിബ , കെ. നാരായണക്കുറുപ്പ്, വിജുയൻ ആവള ,ഷൈമ ടി,പി. ടി. അമ്മത് ഹാജി,വി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.ബഷീർ കറുത്തെടുത്ത് സ്വാഗതവും , കെ. മൊയ്തീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.