Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പദ്ധതി വിഹിതം വെട്ടി കുറച്ചതുമൂലം നഗരസഭ പ്രവർത്തനങ്ങൾ അവതാളത്തിൽ.

25 Jul 2024 20:39 IST

WILSON MECHERY

Share News :

ചാലക്കുടി :

മുൻവർഷത്തെ പദ്ധതി വിഹിതം വെട്ടി കുറച്ചതുമൂലം നഗരസഭ പ്രവർത്തനങ്ങൾ അവതാളത്തിൽ.പദ്ധതി വിഹിതം പൂർണ്ണമായും അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

19.88 കോടി രൂപയുടെ 

സ്പിൽ ഓവർ പദ്ധതികൾക്ക് അംഗീകാരം നൽകി.സംസ്ഥാന സർക്കാരിൻ്റെ കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതത്തിൻ്റെ ഭാഗമായ്, നഗരസഭ കൗൺസിൽ തയ്യാറാക്കി

 അംഗീകാരം ലഭിച്ച വാർഷിക പദ്ധതികളുടെ സ്പിൽ ഓവർ തുക പൂർണ്ണമായും അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കൗൺസിൽ ആവശ്യപ്പെട്ടു.

മുൻ വർഷത്തെ പദ്ധതി വിഹിതത്തിൽ അവസാനത്തെ ഗഡു സർക്കാർ നൽകിയിരുന്നില്ല.

അനുവദിച്ച വിഹിതത്തിൽ തന്നെ, മാർച്ച് മാസം ട്രഷറിയിൽ സമർപ്പിച്ച ബില്ലുകളും പാസ്സാക്കിയിട്ടില്ല., ഇത് രണ്ടും ഈ വർഷം പ്രത്യേകമായ് അനുവദിക്കണമെന്നാണ് കൗൺസിൽ ആവശ്യപ്പെട്ടത്.

കഴിഞ്ഞ വർഷത്തെ തുക വെട്ടിക്കുറക്കുകയും, ട്രഷറിയിൽ സമർപ്പിച്ച ബിൽ തുക പാസാക്കാതിരിക്കുകയും ചെയ്തതിലൂടെ

 3 കോടിയിലേറെ രൂപയാണ് നഗരസഭക്ക് നഷ്ടമായത്.

ഈ തുക മുഴുവൻ ഈ വർഷത്തെ വിഹിതത്തിൽ നിന്നും എടുക്കുമ്പോൾ, പുതിയ പദ്ധതികൾ നടപ്പാക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും നിലനിൽപ്പിനേയും ബാധിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും, സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

എന്നാൽ മുൻവർഷത്തെ പദ്ധതികളുടെ തുക അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനുള്ള കൗൺസിൽ തീരുമാനത്തിനെതിരെ, സ്വതന്ത്ര കൗൺസിലർ വി.ജെ ജോജി വിയോജന കുറിപ്പ് രേഖപ്പെടുത്തി.

മുൻവർഷത്തെ പദ്ധതികളിലെ 

19 .88 കോടി രൂപയുടെ തുടർ പ്രോജക്റ്റുകൾക്ക് കൗൺസിൽ അംഗീകാരം നൽകി.

MLA ഫണ്ട് ഉപയോഗിച്ച് 

22 കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത് അംഗീകാരം നൽകി.

അമൃത് .2 പദ്ധതിയിൽ കൂടപ്പുഴ വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിലേക്ക് 11 KV ഫീഡർലൈൻ വലിക്കുന്നതിന് 

46.25 ലക്ഷവും, പൈപ്പ്ലൈൻ വർക്കുകളുടെ ബിൽ തുകയായി 54.51 ലക്ഷം രൂപയും വാട്ടർ അതോറിറ്റിക്ക് നൽകാൻ തീരുമാനിച്ചു.

പൊതു ടാപ്പുകളുടെ വാട്ടർ കുടിശ്ശിക ഇനത്തിൽ നഗരസഭ നൽകാനുള്ള തുക, ആംനെസ്റ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപയായി കുറച്ചു നൽകണമെന്നും, ഈ തുക 20 വാർഷിക ഗഡുക്കളായി അടക്കാൻ അനുമതി നൽകണമെന്നും കേരള വാട്ടർ അതോറിറ്റി ബോർഡിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.

തുക അടക്കുന്നത് സംബന്ധിച്ച് RR നടപടികൾക്ക്, നഗരസഭ ഹൈക്കോടതിയിൽ നിന്നും താലക്കാലിക സ്റ്റെ വാങ്ങിയിരിക്കുകയാണ്.

ഇൻഡോർ സ്റ്റേഡിയത്തിൻ്റെ ഗ്രൗണ്ട് വിവിധ ആവശ്യങ്ങൾക്ക് അനുവദിക്കുന്നതുമായ് ബന്ധപ്പെട്ട നിയമാവലിക്ക് കൗൺസിൽ അംഗീകാരം നൽകി.

സംസ്ഥാന, ദേശീയ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്ക് ഗ്രൗണ്ട് സൗജന്യമായും, സംസ്കാരിക പരിപാടികൾക്ക് ഇളവുകളോടേയും അനുവദിക്കും.

മറ്റ് ആവശ്യങ്ങൾക്ക് 5000/- രൂപയും,

വാണിജ്യ ആവശ്യങ്ങൾക്ക് ഇത് 25000/- രൂപയായിരിക്കും ഗ്രൗണ്ടിൻ്റെ വാടക.

ഭാഗികമായി മാത്രം ഉപയോഗിക്കുന്നവർക്ക് ചതുരശ്ര മീറ്ററിന് 20 രൂപയാണ് ദിവസ വാടക.

മാലിന്യ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി പ്രധാന റോഡുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കുന്ന പ്രവൃത്തി തുടരാൻ തീരുമാനിച്ചു.

ഇതിനായി JCB, ടിപ്പർ എന്നിവ വാടകക്ക് എടുത്ത് നടത്തി വരുന്ന വർക്ക് എല്ലാ വാർഡുകളിലും പൂർത്തീകരിക്കും.

 ഹൈമാസ്റ്റ് ലൈറ്റുകളുടെ വാർഷിക അറ്റകുറ്റ പണികൾക്ക് 3.68 ലക്ഷം രൂപയുടേയും, സ്ട്രീറ്റ് ലൈറ്റുകളുടെ വാർഷിക അറ്റകുറ്റ പണികൾക്ക് 19.60 ലക്ഷം രൂപയുടേയും കരാറുകൾക്ക് കൗൺസിൽ അംഗീകാരം നൽകി.

നഗരസഭയുടെ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെ സേവനം എറണാകുളം ജില്ലയിലേക്ക് കൂടി നൽകാൻ തീരുമാനിച്ചു.

നിശ്ചിത വാടകക്ക് ഒപ്പം അധിക ദൂരത്തിനുള്ള വാടക കൂടി ഈടാക്കാനും തീരുമാനിച്ചു.

ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷനായി.

Follow us on :

More in Related News