Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2025 19:36 IST
Share News :
ചാവക്കാട്:നാഷണല്‍ സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്‍റെ(എൻസിസിആർ) ഡയറക്ടര്‍ ഡോ.രമണ മൂര്‍ത്തിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ കടൽക്ഷോഭം നേരിടുന്ന തീരമേഖലകൾ സന്ദർശിച്ചു.കടപ്പുറം മുനക്കക്കടവ്,ചാവക്കാട്,എടക്കഴിയൂര്‍,അണ്ടത്തോട് തുടങ്ങിയ മേഖലകളിലാണ് സന്ദര്‍ശനം നടത്തിയത്.സംസ്ഥാന സര്‍ക്കാര്‍ 2025-26 ബജറ്റില്‍ കടല്‍ക്ഷോഭം നേരിടുന്ന പ്രദേശത്ത് തീരസംരക്ഷണത്തിനായി 100 കോടി രൂപ വകയിരുത്തിയിരുന്നു.കടല്‍ക്ഷോഭം നേരിടുന്ന പ്രദേശത്ത് ജിയോ ട്യൂബ് സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.എന്‍.കെ.അക്ബർ എംഎല്‍എയുടെ സാന്നിദ്ധ്യത്തിലായിരുന്നു സന്ദര്‍ശനം നടത്തിയത്.തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ടി.വി.സുഭാഷ്,അസി.എക്സി.എഞ്ചിനീയര്‍ സുബിന്‍ ജോര്‍ജ്ജ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.ഗുരുവായൂര്‍ മണ്ഡലത്തില്‍ കടല്‍ക്ഷോഭം നേരിടുന്ന പ്രദേശങ്ങള്‍ എംഎല്‍എ സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.