Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2024 15:21 IST
Share News :
കടലുണ്ടി : രക്ഷിതാക്കളുടെ ചരമ വാർഷികത്തിൽ കിടപ്പുരോഗികൾക്ക് കൈത്താങ്ങായി ഡോ: വി.പി ശശിധരൻ . ശശിധരൻ ഡോക്ടറുടെ അച്ഛൻ വി.പി. അപ്പുകുട്ടിവൈദ്യരും അമ്മ രാധയുമായിരുന്നു. രണ്ടാളുടെയും വേർപാട് തിയ്യതികൾ വ്യത്യാസമുണ്ടെങ്കിലും ആഗസ്ത് മാസത്തിലായിരുന്നു. മാതാപിതാക്കളുടെ ചരമ വാർഷികത്തിൻ്റെ ആചാര അനുഷ്ടാന ചടങ്ങുകൾ മാറ്റി വെച്ച് അതിന് വരുന്ന ചെലവിന്റ തുക മുഴുവൻ ഈ തവണ നവധാര പാലിയേറ്റീവ് കെയർ സെൻ്ററിലെ കിടപ്പ് രോഗികൾക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിനൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ടേഡ് പ്രിൻസിപ്പലാണ് ഡോ:വി.പി.ശശിധരൻ. നവധാരയിൽ നടന്ന ചടങ്ങിൽ ഡോ:വി.പി. ശശീധരനും ഭാര്യ ഡോ:അജിതയും ചേർന്നു നൽകിയ മെഡിക്കൽ ഉപകരണങ്ങളും മരുന്നും ഒ.മനോജ് മാസ്റ്റർ, ഉദയൻ കാർക്കോളി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അബൂബക്കർ പഴയില്ലത്ത് അധ്യക്ഷൻ വഹിച്ചു. എൻ.കെ.ബിച്ചിക്കോയ, കെ അരവിന്ദാക്ഷൻ, റഫീക്ക് തയ്യിൽ, ടി.ദാമോധരൻ എന്നിവർ ആശംസകൾ അറിയിച്ചു. യുനസ് കടലുണ്ടി സ്വാഗതവും രാജേഷ് മാപ്പോലി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.