Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നത വിജയികളെ അനുമോദിച്ചു

03 Jun 2025 18:01 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: സ്പന്ദനം പീടികക്കണ്ടിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിക്കുന്ന പ്രതിഭാ സംഗമം സംഘടിപ്പിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു.പി.കെ. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാനത മികവഴക്പുരസ്കാരം നേടിയ അധ്യാപികയായ വി.കെ. വിൻസി, ഷിജി. വി.കെ, എൽ.എസ്.എസ്

യു എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയവർ, എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയം നേടിയവർ എന്നിവർക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ,വാർഡ് മെമ്പർ ദീപ കേളോത്ത് എന്നിവർ ഉപഹാരങ്ങൾ നൽകി. ഐ.പി.ഗോവിന്ദൻ നമ്പ്യാർ, റിൻജു രാജ് എടവന, സ്നേഹ അമ്മാറത്ത്, പി.കെ. ഭവിതേഷ്, സ്നേഹ പീടികക്കണ്ടി, വി.കെ. വിൻസി,ഷിജി വി.കെ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News