Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'വൈബ്' മേലടി ഉപജില്ലാ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

06 May 2025 15:32 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:വിദ്യാഭ്യാസ രംഗത്ത്ഗാന്ധിയൻ മൂല്യങ്ങൾ മുറുകെ പിടിക്കുന്നവിദ്യാഭ്യാസം കുട്ടികൾക്ക്ഉറപ്പാക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻയു.കെ. കുമാരൻ പറഞ്ഞു. മേലടി ഉപജില്ലാ വിദ്യാഭ്യാസ സഹായ സമിതി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിൽസംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് 'വൈബ് ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മേലടി ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ മുഖ്യാതിഥിയായിരുന്നു.വിദ്യാഭ്യാസ സഹായ സമിതി സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ,

പി.രമേശൻ,കെ.നാസിബ്,എ.ടി.വിനീഷ്, എസ്.ബി.സുഭാഷ്,പി.ജി.രാജീവ്,കെ.എം.സുഹൈൽ, ഇ.എം.രാമദാസൻ എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിൽ ക്യാമ്പിൻ്റെ വിവിധ സെഷനുകൾക്ക് ആർ.പത്മനാഭൻ, സുമേഷ് തോട്ടത്തിൽ അജീഷ് മുചുകുന്ന് , കെ.പി.സജീവൻ,കെ.ടി. സുമേഷ്,സി.എം.ബിബിൻ എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News