Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിമുക്ത ഭടൻമാർ ചേർന്ന് ദേശീയപതാക ഉയർത്തി.

15 Aug 2024 18:54 IST

WILSON MECHERY

Share News :

ചാലക്കുടി :

വി ആർ.പുരം32,33 വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അംബേദ്കർ സാംസ്കാരിക നിലയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ,

പ്രദേശത്തെ വിമുക്തൻമാരായ പൗലോസ് പോൾ ചാഴൂക്കാരൻ , ആൻ്റു തോട്ട്യാൻ, രാജു വെളിയൻ, ആൻ്റു കണ്ണംമ്പുഴ, സെബാസ്റ്റ്യൻ ആച്ചാണ്ടി, എന്നിവർ ചേർന്ന്, ദേശീയപതാക ഉയർത്തി.

നഗരസഭ ചെയർമാൻ എബി ജോർജ്ജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.വിദ്യാർത്ഥികൾക്കുള്ള ദേശീയോദ്ഗ്രഥന പ്രസംഗമൽസരത്തിൽസീനിയർ വിഭാഗത്തിൽ നിയ ഗ്രേയ്സ് ബെന്നി, ഗൗരി ലക്ഷ്മി ടി എ , സന ടി എസ്, എന്നിവരും ,ജൂനിയർ വിഭാഗത്തിൽ ജോനാദ് ജോഫിൻ , തപൻ പാലത്തിങ്കൽ, കൃഷ്ണപ്രിയ കെ എൻ എന്നിവരും സമ്മാനാർഹരായി.

വിജയികൾക്ക് സാംസ്കാരിക പ്രവർത്തകൻ അനിൽകുമാർ കാളിവീട്ടിൽസമ്മാനങ്ങൾ വിതരണം ചെയ്തു.പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും മാഹാത്മാ ഗാന്ധിയുടെ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകവും നൽകി.നഗരസഭ വൈസ് ചെയർപേഴ്സൻആലീസ് ഷിബു അധ്യക്ഷയായി.ചടങ്ങിനോടനുബന്ധിച്ച് പച്ചക്കറി തൈകൾ വിതരണം ചെയ്തു.

Follow us on :

More in Related News