Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2025 12:39 IST
Share News :
കരിപ്പൂർ:
ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കരിപ്പൂർ
എയർപോർട്ട് സലഫി മസ്ജിദ് ഉദ്ഘാടനം വെള്ളിയാഴ്ച (ഫെബ്രു. 28)വൈകിട്ട് 4.15 ന് അസർ നമസ്കാരത്തിന് നേതൃത്വം നൽകി കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി നിർവഹിക്കും.
കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന സമിതി മൂന്നു പതിറ്റാണ്ടു മുമ്പ് നിർമ്മിച്ച കരിപ്പൂർ സലഫി മസ്ജിദ് ഹജ്ജ് ,ഉംറ യാത്രക്കാർക്ക് ഏറെ സൗകര്യപ്പെടുന്ന സ്ഥലത്താണ്.
കരിപ്പൂർ ഹജ്ജ് ഹൗസിന് സമീപത്തുള്ള സലഫി മസ്ജിദ് കൂടുതൽ സൗകര്യങ്ങളോടെ നവീകരിക്കുക
എന്നത് ഏറെ കാലത്തെ ആവശ്യമായിരുന്നു. ഉദ്ഘാടന ശേഷം മസ്ജിദ് അങ്കണത്തിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ
പി പി ഉണ്ണീൻ കുട്ടി മൗലവി,
പി അബ്ദുൽഹമീദ് മാസ്റ്റർ എം എൽ എ,
ടി വി ഇബ്രാഹിം
എം എൽ എ,
പ്രൊഫ .എൻ വി അബ്ദുറഹ്മാൻ,
നൂർ മുഹമ്മദ് നൂർഷ,
ഹനീഫ് കായക്കൊടി,
ഡോ. എ ഐ അബ്ദുൽമജീദ് സ്വലാഹി,
ടി പി അബ്ദു റസാഖ് ബാഖവി,
ശരീഫ് മേലേതിൽ,
ടി. യൂസുഫലി സ്വലാഹി,
കെ എം മുഹമ്മദ് സിദ്ധീഖ്,
സുഹ്ഫി ഇമ്രാൻ,
സിറാജ് ചേലേമ്പ്ര,
ശബീർ മാസ്റ്റർ എന്നിവർ പ്രസംഗിക്കും.
Follow us on :
Tags:
More in Related News
Please select your location.