Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 10:05 IST
Share News :
ദമ്മാം: സൗദി അറേബ്യയിലെ ഫോറിനേഴ്സ് ഗൈഡൻസ് ജാലിയാത്ത് സെൻ്ററുകൾ പ്രവാസികൾക്ക് വെളിച്ചു നൽകുന്ന ദീപ സ്തംഭങ്ങളാണെന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ആഗോള അറബി ഭാഷാ സമ്മേളനത്തിൽ പങ്കെടുക്കാനായി ജിദ്ദയിലേക്കുള്ള യാത്രാമദ്ധ്യേ അൽഖൊബാർ ഹിദായ ഗൈഡൻസ് സെൻ്ററിൻ്റെ ക്ഷണപ്രകാരം സെൻ്റർ സന്ദർശിച്ച ശേഷം ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ നാട്ടുകാരായ പ്രവാസി സമൂഹങ്ങൾക്ക് ഒരുമിച്ച് കൂടാനും വിശുദ്ധഖുർആനും മറ്റ് ഇസ്ലാമിക വിജ്ഞാനീയങ്ങളും പഠിച്ച് മനസ്സിലാക്കാനുമുള്ള സർക്കാർ വക സൗജന്യ സംവിധാനമാണ് ജാലിയാത്ത് എന്നറിയപ്പെടുന്ന ഫോറിനേഴ്സ് ഗൈഡൻസ് സെൻ്ററുകൾ. മലയാളമുൾപ്പെടെ വിവിധ ഭാഷകളിലുള്ള ഖുർആൻ വിവരണങ്ങളും മറ്റ് ഇസ്ലാമിക സാഹിത്യങ്ങളും ഇവിടങ്ങളിൽ ലഭ്യമാണ്.
കാസ്സെടുക്കാനും സംശയനിവാരണത്തിനുമായി വിവിധ ഭാഷക്കാരായ അദ്ധ്യാപകളും ഈ കേന്ദ്രളിൽ സേവനമനുഷ്ഠിക്കുന്നു. ഓൺലൈൻ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നു.
വനിതകൾക്കും കുട്ടികൾക്കുമായി നിരവധി പരിപാടികൾ ഈ കേന്ദ്രങ്ങൾ തെയ്യാറാക്കി നടപ്പിലാക്കി വരുന്നു. ഇത് പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്നുണ്ടെന്നും ഈ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിൽ ഇതരവിഭാഗങ്ങളെക്കാൾ മലയാളികൾ താൽപര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിദായ സെൻ്റർ ഹെഡ് ഓഫീസിലെത്തിയ ഡോ.ഹുസൈൻ മടവൂരിനെ എക്സിക്യുട്ടീവ് ചെയർമാൻ ശൈഖ് അഹമദ് ബിൻ യഹ് യാ അൽ സഹറാനി ഉപഹാരം നൽകി സ്വീകരിച്ചു. സംഘം ചേരുന്നതിന്നും യോഗം സംഘടിപ്പിക്കുന്നതിന്നും ശക്തമായ നിയന്ത്രണങ്ങളുള്ള സൗദിയിൽ വിദേശികൾക്ക് ഔദ്യോഗികമായി ഇത്തരം കേന്ദ്രങ്ങൾ സജ്ജമാക്കിയ സൗദിസർക്കാർ സർക്കാറിനോടും മതകാര്യമന്താലയത്തോടും ഇന്ത്യൻ സമൂഹത്തിൻ്റെ പേരിൽ ഹുസൈൻ മടവൂർ കടപ്പാടും നന്ദിയും അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.