Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തനത് കാർഷിക സംസ്കാരം തിരികെ പിടിക്കണം: കെ.പി.മോഹനൻ എം.എൽ.എ

13 Aug 2024 16:44 IST

Preyesh kumar

Share News :

പേരാമ്പ്ര: ഇറക്കുമതി ചെയ്യുന്ന വിഷമയ പച്ചക്കറി വ്യാപനം ഗുരുതര ആരോഗ്യ പ്രശ്നത്തിന് കാരണമായികൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് കേരളത്തിൻ്റെ തനത് കാർഷിക സംസ്‌കാരം തിരികെ പിടിക്കേണ്ടത് അനിവാര്യമാണെന്നും ബോധവൽക്കരണം അതിൻ്റെ പ്രധാന ഘടകമാണെന്നും മുൻ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനൻ എം.എൽ.എ. പറഞ്ഞു .കിസാൻ ജനത പേരാമ്പ്ര നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാവി കേരളത്തിൻ്റെ പാരിസ്ഥിതിക വിഷയത്തെക്കുറിച്ച് ഏറെ ഉത്കണ്ഠ പ്രകടിപ്പിച്ച എം.പി.വീരേന്ദ്രകുമാറിൻ്റെ വാക്കുകൾ ഗൗരവമായി ചർച്ച ചെയ്യേണ്ട കാലഘട്ടം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.


നിയോജക മണ്ഡലം പ്രസിഡൻ്റ് കല്ലോട് ഗോപാലൻ അദ്ധ്യക്ഷനായി.ആർ.ജെ.ഡി.ജില്ലാ പ്രസിഡൻ്റ് എം.കെ.ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി

കർഷകസമര ചരിത്രവും വർത്തമാന കേരളവും എന്ന വിഷയത്തെ അധികരിച്ച് ആർ.ജെ.ഡി

സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ക്ലാസ്സെടുത്തു.

എൻ.കെ വൽസൻ, കെ. ലോഹ്യ, വൽസൻ എടക്കോടൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, ജെ.എൻ.പ്രേം ഭാസിൻ, പി.മോനിഷ, , രാജീവൻ മല്ലിശ്ശേരി, , എം.കെ.സതി, കെ.ജി.രാമനാരായണൻ, സി.ഡി.പ്രകാശ്, കെ.സജീവൻ എന്നിവർ സംസാരിച്ചു

അഷറഫ് വെള്ളോട്ട് സ്വാഗതവും കെ.കെ.പ്രേമൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:കല്ലോട് ഗോപാലൻ (പ്രസിഡൻ്റ്),

കെ.അപ്പുക്കുട്ടി മാസ്റ്റർ, പുത്തൂർ ശങ്കരൻ നായർ (വൈ: പ്രസി),കെ.എം.കുഞ്ഞിരാമൻ (ജന:സെക്രട്ടറി),വള്ളിൽ പ്രഭാകരൻ, ശശി തുരുത്തിയിൽ ( സെക്രട്ടറി),പി.ബാലകൃഷ്ണൻ

കിടാവ്(ട്രഷറർ).

Follow us on :

Tags:

More in Related News