Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉത്രാളി പൂരം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം

07 Dec 2024 20:44 IST

Arun das

Share News :

വടക്കാഞ്ചേരി: ഉത്സവങ്ങളും, ആചാരങ്ങളും സംരക്ഷിക്കുക, വെടിക്കെട്ട് ചട്ടങ്ങൾ ലഘൂകരിക്കുക, ആന എഴുന്നള്ളിപ്പ് സുഗമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്, ഉത്രാളി പൂരം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടന്നു. പ്രതിഷേധ സംഗമം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പാരമ്പര്യമായി നടത്തിപ്പോരുന്ന ഉത്രാളിക്കാവ് പൂരത്തിന്റെ ആചാര-അനുഷ്ഠാനങ്ങൾക്ക് ഭംഗം വരുത്തുന്ന നീക്കങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് ഉത്സവം ആഘോഷിക്കുന്നതിൽ തെറ്റില്ലെങ്കിലും, പാരമ്പര്യങ്ങളിൽ അനാവശ്യമായ ഇടപെടലുകൾ അനുവദിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

സംഗമത്തിൽ സംസാരിച്ച പ്രതിനിധികൾ, ഉത്രാളിക്കാവ് പൂരം നാടിന്റെ അഭിമാനമാണെന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണെന്നും ചൂണ്ടിക്കാട്ടി. പൂരത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരെ ബോധ്യപ്പെടുത്താൻ ബഹുജന പിന്തുണ അനിവാര്യമാണെന്നും അവർ പറഞ്ഞു.

 പൂരം ചീഫ് കോഡിനേറ്റർ തുളസി കണ്ണൻ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, തിരുവമ്പാടി ദേവസ്വം ആക്ടിങ്ങ് പ്രസിഡൻറ് പ്രശാന്ത് മേനോൻ, പാറമേക്കാവ് ദേവസ്വം പ്രസിഡൻ്റ് ഡോ.ബാലഗോപാൽ,,, ഫെ സ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് വത്സൻ ചമ്പക്കര, ഉത്രാളിക്കാവ് പൂരം വിവിധ ദേശ കമ്മിറ്റി ഭാരവാഹികളായ ടി പി ഗിരീശൻ, മണികണ്ഠൻ, രാഷ്ട്രീയ നേതാക്കളായ എം ആർ സോമനാരായണൻ, എൻ കെ പ്രമോദ് കുമാർ, നിത്യസാഗർ, വാദ്യകലാകാരന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നിലവിലെ നിയമ സാഹചര്യത്തിൽ ഉത്സവങ്ങൾ നടത്താനാകാത്ത അന്തരീക്ഷമാണ് നിലവിൽ ഉള്ളതെന്നും, മതിയായ നിയമനിർമ്മാണങ്ങൾ കൊണ്ടു വന്ന് ഉത്സവങ്ങൾ നടത്താനുള്ള സാഹചര്യത്തിന് സർക്കാർ മുൻകൈ എടുക്കണമെന്നും, ഇല്ലെങ്കിൽ ആചാരനുഷ്ഠാനത്തി ൻ്റെഭാഗമായ ഉത്സവങ്ങൾ നിർത്തിവെക്കേണ്ടി വരുമെന്നും യോഗം വിലയിരുത്തി..കുമരനെല്ലൂർ ദേശം പ്രസിഡൻ്റ് എ കെ സതീഷ് കുമാർ സ്വാഗതവും, വടക്കാഞ്ചേരി ദേശം പ്രസിഡൻ്റ് സിഎ ശങ്കരൻ കുട്ടി നന്ദിയും പറഞ്ഞു.

Follow us on :

More in Related News