Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 21:23 IST
Share News :
കൊണ്ടോട്ടി: ഒരു പതിറ്റാണ്ടിലേറെയായി കൊണ്ടോട്ടിയിൽ പ്രവർത്തിച്ചുവരുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കീഴിൽ മുതുവല്ലൂർ പഞ്ചായത്തിലെ വെട്ടുകാടിൽ ആരംഭിക്കുന്ന ശിഹാബ് തങ്ങൾ എംപവർമെന്റ് & പാലിയേറ്റീവ് സോൺ ( സ്റ്റെപ്സ് ) ന്റെ തറക്കല്ലിടൽ കർമം ഫെബ്രുവരി 9 (ഞായറാഴ്ച)ന് വൈകിട്ട് 4 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.
സ്റ്റെപ്സ് പദ്ധതിയുടെ ഭാഗമായി ഓട്ടിസം, സെറിബ്രൽ പാൾസി, ഗ്ലോബൽ ഡെവലപ്പ്മെന്റൽ ഡിലേ തുടങ്ങിയ അവസ്ഥകൾ നേരിടുന്ന കുട്ടികൾക്കായി സ്പീച് തെറാപി, ഒക്യുപേഷണൽ തെറാപി ,ബിഹേവിയർ തെറാപി, ഡെവലപ്മെന്റൽ തെറാപി, കൗൺസിലിംഗ്, ഫിസിയോതെറാപി, സ്പെഷ്യൽ എഡ്യൂക്കേഷൻ എന്നിവ നൽകുന്ന കേന്ദ്രം, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള തൊഴിൽ പരിശീലനകേന്ദ്രം, പുനരധിവാസം, അപകടങ്ങളിൽ പരിക്കേറ്റ് കിടപ്പിലായവർക്കുള്ള ചികിത്സയും പരിചരണവും, മാറാരോഗങ്ങൾ ബാധിച്ചവർക്ക് സ്വാന്തന പരിചരണ കേന്ദ്രം, പ്രായാധിക്യം കാരണമോ ശുശ്രൂഷിക്കാൻ ആളില്ലാത്തതുകൊണ്ടോ വീട്ടിൽ ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്കായി ഹാപ്പിനസ് പാർക്ക്, അലോപ്പതി ആയുർവേദ ക്ലിനിക്ക്, ഫുഡ് കോർട്ട് എന്നീ സംവിധാനങ്ങളാണ് വിഭാവനം ചെയ്യുന്നത്.
പൊതുജനങ്ങൾക്കടക്കം ഉപയോഗിക്കാവുന്ന രീതിയിൽ ഒരു സ്പെഷ്യാലിറ്റി ക്ലിനിക്കും സ്റ്റെപ്സിന്റെ ഭാഗമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് സെന്റർ ചെയർമാൻ p എ ജബ്ബാർ ഹാജി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്ന വെന്റിലേറ്റർ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറി സി ടി മുഹമ്മദ്, സി ഇ ഒ.പി വി മൂസ,അഡ്വൈസറി ബോർഡ് അംഗം പിവി ഹസ്സൻ സിദ്ദീഖ് ബാബു,
ഡയറക്ടർമാരായ രായിൻകുട്ടി നീറാട്, വി പി സിദ്ധീഖ്, കെ എ സഗീർ, വിപി നാസർ, മൂസ ഫൗലദ്, മാനേജർ ടി എം ഫസൽ ഹഖ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അസ്‌ലം ഷേർഖാൻ, എം പി സിദ്ധീഖ് പരതക്കാട്,ടി മരക്കാർ കുട്ടി ഹാജി, പി ഉണ്ണിമൊയ്‌തീൻ കുട്ടി ഹാജി, എം സി ഇബ്രാഹിം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഫെബ്രുവരി 9 ന് നടക്കുന്ന പരിപാടി സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങും.
തുടർന്ന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിടൽ കർമം നിർവഹിക്കും.പി എ ജബ്ബാർ ഹാജി സ്വാഗതം ആശംസിക്കും.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
അധ്യക്ഷനാവും.
പ്രോജക്ട്
ലോഞ്ചിംഗ് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ യും വെബ്സൈറ്റ്
ലോഞ്ചിംഗ് ഇ ടി മുഹമ്മദ് ബഷീർ എം പിയും നിർവഹിക്കും.
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഭൂമിയുടെ രേഖ
ഏറ്റുവാങ്ങും.
നിർമ്മാണ കരാർ
കൈമാറൽ പി വി അബ്ദുൽ വഹാബ് എംപിയും
ഫണ്ട്
ഏറ്റുവാങ്ങൽ സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങളും നിർവഹിക്കും.
ലോഗോ പ്രകാശനം ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോടും
സപ്ലിമെന്റ് പ്രകാശനം : സയ്യിദ് റഷീദലി ശിഹാബ് തങ്ങളും നടത്തും.
സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അവാർഡുകൾ വിതരണം ചെയ്യും.
പി വി മൂസ റിപ്പോർട്ട് അവതരിപ്പിക്കും. കെ എം ഷാജി മുഖ്യപ്രഭാഷകനാവും
അതിഥികൾ
വിവിധ മത നേതാക്കളായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലിതങ്ങൾ, ടിപി അബ്ദുല്ലക്കോയ മദനി, ഡോ ഹുസൈൻ മടവൂർ, പി മുജീബ് റഹ്മാൻ,പി എൻ അബ്ദുല്ലത്തീഫ് മദനി, സി പി ഉമ്മർ സുല്ലമി, കെ എ റഹ്മാൻ ഫൈസി, ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട്,ഫാ. ബ്രിജിൻ സെബാസ്റ്റ്യൻ, കൊണ്ടോട്ടി ഡി വൈ എസ് പി കെ പി സന്തോഷ് എന്നിവർ അതിഥികളായി പങ്കെടുക്കും.
എം എൽ എ മാരായ പി അബ്ദുൽ ഹമീദ്, ടി വി ഇബ്രാഹിം,പി കെ ബഷീർ, എ പി അനിൽകുമാർ, പി ഉബൈദുള്ള, സിപിഎം ജില്ല സെക്രട്ടറി വി പി അനിൽ, ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, നിയാസ് പുളിക്കലകത്ത്, ചൊക്ലി സലാം, കെ പി മുഹമ്മദ് കുട്ടി, കുഞ്ഞിമോൻ കാക്കിയ,ഖാദർ ചെങ്കള,അശ്റഫ് വേങ്ങാട്ട്, അൻവർ നഹ,
പി . എം . എ സമീർ,പി കെ സി അബ്ദുറഹ്മാൻ(ജില്ലാ പഞ്ചായത്ത് അംഗം), നിതാ ഷഹീർ സി എ (മുനി. ചെയർപേഴ്സൺ),
കെ ബിന്ദു (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), പി കെ ബാബുരാജ് ( മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ),
കെ കെ മുഹമ്മദ് മാസ്റ്റർ (പുളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), എളങ്കയിൽ മുംതാസ് ( ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ),
അഡ്വ: എം കെ സി നൗഷാദ്( വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ),
ടി പി വാസുദേവൻ മാസ്റ്റർ ( വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), പി കെ അബ്ദുള്ള കോയ ( ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ),
ഇരുമ്പൻ സെയ്തലവി (സിപിഐ ജില്ല അസി സെക്രട്ടറി),
പി സുബ്രഹ്മണ്യൻ (ബിജെപി ജില്ലാ പ്രസിഡന്റ് ),
ഡോ: പി അഹമ്മദ്,ഡോ:സിയാദ്, ഡോ: ദിനേശ്, പി വി അഹമ്മദ് സാജു,
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സറീന ഹസീബ്,
സുഭദ്ര ശിവദാസൻ,
എം പി ഷരീഫ ടീച്ചർ,
അഡ്വ :-കെ പി മുജീബ് റഹ്മാൻ ( ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ),
പി എ അസ്‌ലം മാസ്റ്റർ,
പുളിക്കൽ അഹമ്മദ് കബീർ,
ഹുസൈൻ ചേലാമ്പ്ര,
ജൗഹർ കുനിയിൽ,
കെ പി ബീരാൻകുട്ടി
മുഹസില ഷഹീദ്, കെ കെ കുട്ട്യാലി, മുജീബ് മുണ്ടക്കുളം, പി സുശീല എന്നിവർ ആശംസകൾ അർപ്പിക്കും.
സിദ്ധീഖ് പരതക്കാട് നന്ദി പറയും.
ഭിന്നശേഷിക്കാരുടെ കലാപരിപാടികളും ഗാനവിരുന്നും സംഘടിപ്പിക്കും.
ബഷീർ മമ്പുറം കലാവിരുന്ന് ഉദ്ഘാടനം ചെയ്യും.
ശബ്ന പൊന്നാട്,
ഫാസില ബാനു, അസിം വെളിമണ്ണ, അസിൻ വെള്ളില,ആയിഷ സമീഹ,അബ്ദുൽ ഹയ്യ്, സമദ് കൊട്ടപ്പുറം തുടങ്ങിയ പ്രഗത്ഭ കലാകാരൻമാർ നേതൃത്വം നൽകും.
Follow us on :
Tags:
More in Related News
Please select your location.