Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പത്താഴക്കുണ്ട് ഡാം ഷട്ടർ തുറന്നു

29 Jul 2024 15:08 IST

Arun das

Share News :

കനത്ത മഴയെ തുടർന്ന് പത്താഴക്കുണ്ട് ഡാം നിറഞ്ഞതിനെത്തുടർന്ന് ഡാമിൻറെ 3 ഷട്ടറുകൾ തുറന്നു വെള്ളം കനാലിലേക്ക് ഒഴുക്കിവിട്ടു പരമാവധി ജലസംഭരണശേഷി 14 മീറ്റർ ഉള്ള ഡാമിൽ ജലനിരപ്പ് 13 മീറ്ററായി ഉയർന്നതോടെയാണ് ഡാം ഷട്ടറുകൾ തുറന്നത്. മൈനർ ഇറിഗേഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു പി വി, അസിസ്റ്റൻറ് എൻജിനീയർ സൗമ്യ വി വി, ഓവർസിയർ സനൂപ് എം ജി എന്നിവരുടെ നേതൃത്വത്തിലാണ് ഡാമിൻറെ നാല് ഷട്ടറുകൾ 2 സെൻ്റീമീറ്റർ വീതം തുറന്നത്. ഡാമിൽ നിന്നും പുറത്തേക്ക് ഒഴുകിയെത്തുന്ന വെള്ളം ചീപ്പുചിറ, മിണാ ലൂർ, കുറ്റിയങ്കാവ്, പെരിങ്ങോട് ചിറ വഴി പുഴക്കൽ എത്തിച്ചേരും.


Follow us on :

More in Related News