Tue Dec 12, 2023 10:56 PM 1ST

Location  

Sign In

RKSK (രാഷ്ട്രീയ കിഷോരി സ്വാസ്ത്യ കാര്യക്രം) ബ്ലോക്ക്തല പരിശീലനം

15 Jan 2025 14:42 IST

PALLIKKARA

Share News :

RKSK (രാഷ്ട്രീയ കിഷോരി സ്വാസ്ത്യ കാര്യക്രം) പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ സ്കൂളുകളിലെ കൗമാര കുട്ടികൾക്കുള്ള പിയർ എഡ്യൂക്കേറ്റർ മാർക്കുള്ള ബ്ലോക്ക്തല പരിശീലനം നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടന കർമ്മം പെരുവള്ളൂർ ബ്ലോക്ക് മെഡിക്കൽ ഓഫീസർ വാസുദേവൻ തെക്കു വീട്ടിൽ ൻ്റെ അധ്യക്ഷതയിൽ തിരൂരങ്ങാടി ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ബിന്ദു പിടി നിർവഹിച്ചു. വി അനൂപ് ഹെൽത്ത് ഇൻസ്പെക്ടർ സി എച്ച് സി നെടുവ സ്വാഗതം പറഞ്ഞു. ജയന്തി ഇ പി. എച്ച്.എൻ സി എച്ച് സി നെടുവ ആശംസകൾ അറിയിച്ചു. ധനയൻ പി ആർ ഒ സി എച്ച് സി നെടുവ നന്ദി പറഞ്ഞു. ഷൈജു എം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നെടുവ, സുഹൈറ വി പി അഡോളസെന്റ് ഹെൽത്ത് കൗൺസിലർ സി എച്ച് സി നെടുവ, അമൃത jhi, അശ്വതി jhi തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News