Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വള്ളിക്കുന്നിൽ മെഗാ ക്ലീനപ്പ് ഡ്രൈവ് സംഘടിപ്പിച്ചു.

23 Dec 2024 19:31 IST

PALLIKKARA

Share News :

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും ഹരിതകർമ്മസേനയും,തൊഴിലുറപ്പ് തൊഴിലാളികളും,കുടുംബശ്രീയും വിവിധ NSS യൂണിറ്റുകളുടെയും സഹകരണത്തോടെ ഒലിപ്രം -അങ്ങാടി മുതൽ കോട്ടക്കടവ് പാലംവരെ 5 കിലോമീറ്റർ പരിധിയിലെ മുഴുവൻ അങ്ങാടികളും ക്ലീനപ്പ് ഡ്രൈവ് സംഘടിപ്പിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ ക്ലീനപ്പ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു. CBHSS വള്ളിക്കുന്ന്, NNMHSS ചേലേമ്പ്ര,GVHSS ഫറോഖ് , AWH എഞ്ചീനയറിംങ് കോളേജ് കുറ്റിക്കാട്ടൂർ എന്നിവടങ്ങളിലെ 250 ൽ അധികം NSS വളണ്ടിയർമാർ ക്ലീനപ്പ് ഡ്രൈവിൻ്റെ ഭാഗമായി NSS കോഡിനേറ്റർമാരാ ഇ ബൈജീവ്, ടി സുഷ, ബി രാജീവ്, മുസ്തഫ, രശ്മി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ പി സിന്ധു, തങ്ക പ്രഭ ടീച്ചർ, എം കെ കബീർ, കെ വി അജയ ലാൽ , വിനീത കാളാടൻ, പി എം രാധാകൃഷ്ണൻ, വി ശ്രീനാഥ് , വി ഇ ഒ പ്രശാന്ത് കരുമ്പിൽ, ഹെൽത്ത് ഇൻസ്പെക്ടർ ജമാലുദീൻ, ഗ്രീൻവേമ്സ് കോഡിനേറ്റർ മുക്താർ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News