Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jan 2025 22:47 IST
Share News :
കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭ ജി ആർ സി യും ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി 'സ്ത്രീയും നിയമവും' എന്ന വിഷയത്തിൽ തൊഴിലിടങ്ങളിലെ പീഡനത്തെ സംബന്ധിച്ചുള്ള പോഷ് ആക്ടി(Posh Act)നെ കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. നഗരസഭ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി ഫിറോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭാധ്യക്ഷ നിദ സഹീർ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ ഷമീർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കൊടവണ്ടി എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.അഡ്വ. ജയസൂര്യൻ ക്ലാസ്സിന് നേതൃത്വം നൽകി. കൗൺസിലർമാരായ ഷാഹിദ എൻ, സൗദാബി , മുനീറ, സിഡിഎസ്-2 ചെയർപേഴ്സൺ റൈഹാന,സിഡിഎസ് മെമ്പർമാർ,കമ്യൂണിറ്റി കൗൺസിലർ ജിൻഷ, കുടുംബശ്രീ അംഗങ്ങൾ , ആശ, അങ്കണവാടി വർക്കർമാർ എന്നിവർ പങ്കെടുത്തു. സിഡിഎസ് -1 ചെയർപേഴ്സൺ
ഫാത്തിമ ബീവി സ്വാഗതവും അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.