Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2024 22:22 IST
Share News :
മുക്കം:കാരശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ഭരണസമിതിയുടെ കെടു കാര്യസ്ഥതക്കെതിരെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ,മാലിന്യ സംസ്കരണത്തിലെ അപാകതയിൽ പ്രതിഷേധിച്ചു, ജലജീവൻ മിഷൻ പദ്ധതി അട്ടിമറിക്കുന്നതിലും, ഓടത്തെരുവിലെ ഗ്യാസ് ക്രിമിറ്റോറിയം അറ്റ കുറ്റപ്പണികൾ നടത്താതെ നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച്, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കാരശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി, നോർത്ത് കാരശ്ശേരിയിൽ നിന്ന് പ്രകടനമായി ആരംഭിച്ച മാർച്ച്പഞ്ചായത്ത് ഓഫീസ് പരിസരത്ത്മുക്കം പോലീസ് ഇൻസ്പെക്റ്ററുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് തടഞ്ഞു തുടർന്ന് നടത്തിയ ധർണ്ണ സിപിഐഎംജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു, ഷാജി കുമാർ അധ്യക്ഷനായി, കെ പി ഷാജി, കെ ശിവദാസൻ, വി മോയി, അഷ്റഫ്, മാന്ത്ര വിനോദ്,സജി തോമസ്, കെ പി വിനു, വി പി ജമീല, എം ദിവ്യ തുടങ്ങിയവർ സംസാരിച്ചു, കെ സുരേഷ്, ശ്രീകുമാർ പാറത്തോട്, ഓ സുഭാഷ്, അജയഘോഷ്, ശ്യാം കിഷോർ,എൽഡിഎഫ് മെമ്പർമാർ തുടങ്ങിയവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.