Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാദംബരിയുടെ വേനലവധി ക്യാമ്പ് കൊടകരയിൽ സമാപിച്ചു

14 May 2024 21:20 IST

ENLIGHT REPORTER KODAKARA

Share News :


കൊടകര: കാദംബരി സംഘടനയുടെ പ്രകൃതി പഠന പരിപാടിയായ ചില്‍ഡ്രന്‍ ഫോര്‍ ഗ്രീന്‍ പ്ലാനറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വേനലവധി ക്യാമ്പ് സമാപിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.മോഹന്‍ദാസ് ,തണല്‍ പരിസ്ഥിതി സംഘടനയുടെ ഡയറക്ടര്‍ എസ്. രാജു,

എഴുത്തുകാരി പാര്‍വ്വതി, റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ എസ്. ഉണ്ണികൃഷ്ണന്‍, ശാസ്തദാസ് , യൂത്ത് എംപവര്‍മെന്റ് ട്രയിനര്‍ ഗോകുല്‍, കാദംബരി ഡയറക്ടര്‍ രാജശ്രീ എന്നിവര്‍ ക്യാമ്പില്‍ ക്ലാസുകള്‍ നയിച്ചു. 38 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

 എറണാകുളം വൈപ്പിന്‍ ദ്വീപിലെ അയ്യമ്പിള്ളി ഗ്രാസ് റൂട്ട് സംഘടന നടത്തിവരുന്ന വനവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കണ്ടല്‍ വന സംരക്ഷണ പ്രവര്‍ത്തനങ്ങളും ക്യാമ്പംഗങ്ങള്‍ നേരില്‍ കണ്ടു മനസ്സിലാക്കി.

Follow us on :

More in Related News