Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാഫഖി തങ്ങൾ പിന്നോക്ക വിഭാഗത്തിന് ദിശാബോധം നൽകിയ കർമ്മയോഗി:സി.പി.എ. അസീസ്.

29 Nov 2024 21:42 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ അമരത്തിരുന്നുകൊണ്ട് പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിനും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി നേതൃത്വം നൽകിയ കർമ്മയോഗിയായിരുന്നു ബാഫഖി തങ്ങളെന്ന്മുസ്‌ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു.അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് സ്‌പെഷൽ കൺവൻഷൻ ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജില്ലാമുസ്‌ലിംലീഗിന്റെ ആസ്ഥാന മന്ദിരമായ ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സെന്റർ നിർമ്മാണ ഫണ്ട് സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കി പഞ്ചായത്തിലെ മുഴുവൻ ശാഖാകമ്മിറ്റികളും ഡിസംബർ ഒന്നിന് പ്രത്യേക കൺവൻഷനുകൾ ചേർന്ന് ഫണ്ട് സമാഹരണത്തിന് തുടക്കം കുറിക്കും.മുഴുവൻ ശാഖകളിലെയും പ്രവർത്തനങ്ങൾ പ്രത്യേകം ചുമതല നൽകിയ പഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കുംപ്രസിഡന്റ് ഇ.കെ. അഹമ്മദ് മൗലവി അധ്യക്ഷനായി.വി.വി.എം. ബഷീർ,കെ.എം. മുഹമ്മദ്‌,പി.പി.കെ. അബ്ദുള്ള,കെ.എം. മുഹമ്മദ്‌ സക്കറിയ,പൊയിലങ്ങൾ അമ്മത്,കെ.എം. അബ്ദുസലാം,മർവ്വ അരിക്കുളം എന്നിവർ സംസാരിച്ചു.

Follow us on :

More in Related News