Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹജജ്: കരിപ്പൂർ വിമാനയാത്രാക്കൂലി വർധനവ് അപലപനീയം: വിസ്ഡം

26 Feb 2025 15:04 IST

enlight media

Share News :

തിരൂർ: മലബാറിലെ സാധാരണക്കാരായ ഹജ്ജ് യാത്രികർക്ക് താങ്ങാനാകാത്ത വിധം അമിത യാത്രാക്കൂലി ഈടാക്കുന്ന വിമാനക്കമ്പനികളുടെ സമീപനം അപലപനീയമാണന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ കൗൺസിൽ സംഗമം അഭിപ്രായപ്പെട്ടു.

കേരളത്തിലെ എംബാർക്കേഷൻ പോയിൻ്റുകളായ കൊച്ചി കണ്ണൂർ എന്നിവിടങ്ങളിലെ യാത്രാക്കൂലിയെക്കാൾ അമിത കൂലി ഈടാക്കുന്നത് നീതിനിഷേധമാണ്.

കേരളത്തിൽ വർധിച്ച് വരുന്ന ' കൊലപാതകങ്ങൾക്ക് അറുതി വരുത്താൻ നിയമപാലനം ശക്തമാക്കണം.

കുറ്റവാളികൾക്ക് വധശിക്ഷ ഉറപ്പാക്കണം.

കേരളത്തിന് ഏറ്റവും ശക്തമായ പോലിസ് സംവിധാനമുണ്ടായിരിക്കെ 25 കിലോമീറ്റർ സഞ്ചരിച്ച് കൊലനടത്താനുള്ള അവസരം ഉണ്ടായത് ലജ്ജാകരമാണ്.

കൗമാരക്കാരിൽ വയലൻസ് വളർന്ന് വരാനുള്ള കാരണങ്ങളെ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തണം.

സമൂഹമാധ്യങ്ങൾക്കും കുട്ടികൃത്യങ്ങൾക്ക് വഴിവെക്കുന്ന റീൽസുകൾക്കും സിനിമകൾക്കും നിയന്ത്രണമേർപ്പെടുത്താനുള്ള ശ്രമമുണ്ടാകണം. പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്കിനെ ഗൗരവത്തോടെ കാണണമെന്നും വിസ്ഡം മലപ്പുറം ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നുറുദ്ദീൻ താനാളൂർ അധ്യക്ഷത വഹിച്ചു. ശുറൈഹ് സലഫി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബഷീർ കാടേങ്ങൽ,

കരീം മാസ്റ്റർ പറപ്പൂർ, ഹാമിദ് എം സി സി, പി.ഒ ഉമർ ഫാറൂഖ്, ആസിഫ് സ്വലാഹി, അബ്ദുറസാഖ് ചങ്ങരംകുളം, മുജീബ് ഒട്ടുമ്മൽ, അഹ്മദ് മൻസൂർ തിരൂരങ്ങാടി, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി മുഹമ്മദ് അലവി, അഹമ്മദലി ചേളാരി, അബ്ദുസ്സമദ് പുറങ്ങ് പ്രസംഗിച്ചു.


Follow us on :

More in Related News