Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 21:30 IST
Share News :
കൊണ്ടോട്ടി: മേലങ്ങാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടി പോലീസുകാരുടെയും, ജെ ആർ സി യൂണിറ്റിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ അമ്പതോളം ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി .
പ്രധാനാധ്യാപിക സുധ എംകെ ഉദ്ഘാടനം നിർവഹിച്ചു.
കാലിക്കറ്റ് എയർപോർട്ട് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നൽകിയ
റമ്പൂട്ടാൻ , സപ്പോട്ട, നെല്ലിക്ക, മാവ് ,പ്ലാവ് അരിനെല്ലിക്ക, പേരക്ക തുടങ്ങിയ സങ്കരയിനം തൈകൾ ആണ് വിദ്യാലയത്തിലെ വിവിധ ഭാഗങ്ങളിലായി നട്ടുപിടിപ്പിച്ചത്.
എച്ച് പി സി എൽ സീനിയർ സ്റ്റേഷൻ മാനേജർ അബിൻ ചന്ദ്രമോഹൻ മുഖ്യാതിഥിയായി.
പരിപാടിയിൽ ഭിന്നശേഷി കുട്ടികളെ കൂടെ ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി.
സ്കിറ്റ് ,പ്രതിജ്ഞ, പരിസ്ഥിതി ക്വിസ് , പോസ്റ്റർ നിർമ്മാണം, ബോധവൽക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചു.
ഏവിയേഷൻ ഓപ്പറേഷൻ ഓഫീസർ ജിന്റോ കെ.എസ് , വിവേക് കൃഷ്ണൻ , ഹരികൃഷ്ണ ബി നമ്പ്യാർ., ഡെപ്യൂട്ടി എച്ച് എം ഒ പി അബ്ദുല്ലത്തീഫ്,അനൂപ്, മുഹമ്മദ് ഷാജഹാൻ, ഷമീന ഓടക്കൽ, റിൻഷ , രേഷ്മ, അജിത എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.