Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 13:01 IST
Share News :
തൊടുപുഴ: ജെ.സി.ഐ തൊടുപുഴ ഗ്രാന്റിന്റെ 'പുഴയോരംതണലോരം' എന്ന പദ്ധതിയുടെ ഭാഗമായി പുഴയോരം ബൈപ്പാസ് റോഡില്‍ തണമരങ്ങള് വച്ചു പിടിപ്പിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. ജെ.സി.ഐ തൊടുപുഴ ഗ്രാന്‍ഡ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അധ്യക്ഷനായ യോഗത്തില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ആന്റണി മുഖ്യ പ്രഭാഷണം നടത്തി..
ടെര്മലേനിയ മെന്റാലി എന്ന ഇനത്തില്‍പ്പെട്ട നൂറോളം മരങ്ങളാണ് പുഴയോരം ബൈപ്പാസ് റോഡില്‍ വച്ചുപിടിപ്പിച്ചത്. ചെടികള്‍ക്ക് സംരക്ഷണ കവചവും അതിന്റെ പൂര്ണപരിപാലനം റിവര്‍വ്യൂ പ്രൊട്ടക്ഷന്‍ മൂവ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു പത്മകുമാര്‍, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.എം ശൈലേന്ദ്രന്, റിവര്‍ വ്യൂ റോഡ് പ്രൊട്ടക്ഷന്‍ മൂവ്മെന്റ് പ്രസിഡന്റ് സോമശേഖരന്‍ പിള്ള, ജെ.സി.ഐ ഗ്രാന്‍ഡ് സെക്രട്ടറി ജീസ് ജോണ്സണ്, ട്രഷറര്‍ അഖില്‍ എസ്. നായര്‍, ലേഡി ജെ സി ചെയര്‍പേഴ്സണ്‍ ബിന്ദു അജികുമാര്‍, ജെ.ജെ ചെയര്‍പേഴ്സണ്‍ നന്ദ സരിന്, പ്രോഗ്രാം ഡയറക്ടര്‍ സരിന് സി. യു എന്നിവര്‍ പ്രസംഗിച്ചു. ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിലെ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.