Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2025 21:34 IST
Share News :
കലാകാരന്മാരുടെ നിയന്ത്രണത്തിൽ കലാപ്രവർത്തനങ്ങൾ നിശ്ചയിക്കുകയും നടത്തുകയും ചെയ്യുന്നതിനായി കമ്പനി ആക്ട് പ്രകാരം രൂപീകരിച്ച നവനിര ക്രിയേഷൻസിന്റെ ഉദ്‌ഘാടനം പ്രശസ്ത ഗാനരചയിതാവ് പി.കെ ഗോപി നിർവഹിച്ചു.
ഡബ്ബിങ് ,ഓഡിയോ വീഡിയോ എഡിറ്റിംഗ് ,പരസ്യം ,ഷോർട്ട് ഫിലിം ,ആൽബം,മുൾട്ടീമീഡിയ ആൻഡ് ആനിമേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ നവനിര ക്രിയേഷൻസ് പ്രൊഡക്ഷൻ യൂണിറ്റിൽ നടക്കും.
അരിയല്ലൂർ രുചിഹട്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ഷൈലജ മുഖ്യാഥിതിയായി. രമേശൻ ടി.തയ്യിൽ അധ്യക്ഷത വഹിച്ചു. ആർ.എസ് പണിക്കർ ,അഖിൽ മംഗലശ്ശേരി,സലീഷ് വലിയവളപ്പിൽ ,ഹരിദാസൻ.എൻ, ടി.പി.വിജയൻ, ടി.കെ മുരളീധരൻ, ഡോ.വി.പി.ശശിധരൻ, കെ.എം രാഘനാഥ് , ബാബു പള്ളിക്കര എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ നടന്നു.
Follow us on :
Tags:
More in Related News
Please select your location.