Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വില്ലേരി താഴം ഗ്രാമവനം റോഡ് സംരക്ഷണം : 75 ലക്ഷം രൂപയുടെ ഭരണനുമതി.

26 Jul 2024 19:54 IST

UNNICHEKKU .M

Share News :

മുക്കം:മാവൂർ ഗ്രാമപഞ്ചായത്തിലെ വില്ലേരിതാഴം ഗ്രാമവനം റോഡിൻ്റെ വശം കെട്ടി സംരക്ഷിക്കുന്നതിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. റിവർ മാനേജ്മെൻ്റ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ചെറുപുഴയുടെ വലതുകരയിലുള്ള ഈ ഭാഗം സുരക്ഷിതമാക്കുന്നതിന് തുക അനുവദിച്ചിട്ടുള്ളത്. ചാത്തമംഗലം പഞ്ചായത്തിലെ നാരങ്ങാളിപറമ്പിൽ ഇരുവഴിഞ്ഞിപുഴയുടെ വലതുകര സംരക്ഷണത്തിന് നേരത്തെ 52.10 ലക്ഷത്തിന്റെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. എന്നാൽ കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും നിയമപ്രകാരം 5.55 ലക്ഷം രൂപയുടെ പ്രവർത്തി വില്ലേരിതാഴം ഭാഗത്ത് നടത്തിയിരുന്നതിനാൽ ബാക്കി പദ്ധതിക്കുള്ള എസ്റ്റിമേറ്റ് ലഭ്യമാക്കുന്ന മുറക്ക് ഭരണാനുമതി നൽകാമെന്ന വ്യവസ്ഥയിൽ സംസ്ഥാന തല സമിതി ഈ പ്രവർത്തിക്ക് തത്വത്തിലുള്ള അനുമതിയായിരുന്നു നൽകിയിരുന്നത്. തുടർന്ന് പുതിയ എസ്റ്റിമേറ്റ് സമർപ്പിച്ചതോടെയാണ് പ്രവർത്തിക്ക് ഭരണാനുമതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. 

ഭരണാനുമതി ലഭിച്ച പദ്ധതികളുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പ്രവർത്തി ടെൻഡർ ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.

Follow us on :

More in Related News