Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 14:56 IST
Share News :
മേപ്പയ്യൂർ:മേപ്പയൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (വി എച്ച് എസ് ഇ വിഭാഗം) നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റ സപ്ത ദിന ക്യാമ്പ് 2024 ഡിസംബർ 21 മുതൽ 27 വരെ വിളയാട്ടൂർ എളമ്പിലാട് എം യു പി സ്കൂളിൽ വച്ച് നടക്കും. ക്യാമ്പിന്റെ വിജയത്തിനു വേണ്ടി നടന്ന സംഘാടക സമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് മെമ്പർ റാബിയ എടത്തിക്കണ്ടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പി. ടി. എ. പ്രസിഡണ്ട് വി.പി. ബിജു അധ്യക്ഷനായി.പിടിഎ വൈസ് പ്രസിഡണ്ട് ഷബീർ ജന്നത്ത്, ഐ.എം.കലേഷ്, കെ.കെ.വിനോദൻ, സി. എം. ബാബു, വി. മുജീബ്, ഷംന, ബൈജു കൊറോളത്ത്, ഇ. കെ. ഗോപി, യു. ബിജു, സുധീഷ് കുമാർ, ശ്രീരമ്യ എസ്.എൻ, ശ്രീജേഷ് എടത്തുംകര എന്നിവർ സംസാരിച്ചു.കെ. ബിനേഷ് നന്ദി പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർ റാബിയ എടത്തിക്കണ്ടി (ചെയർപേഴ്സൺ ),വിഎച്ച്എസ്ഇ പ്രിൻസിപ്പൽ അർച്ചന ആർ (കൺവീനർ) എന്നിവർ ഭാരവാഹികളായി സംഘാടകസമിതി രൂപീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.