06 Sep 2024 22:56 IST
Share News :
ഒറ്റപ്പാലം : യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ്
മാർച്ചിന് നേരെ പോലീസ് അതിക്രമം നടത്തിയതായി ആരോപിച്ചു കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഒറ്റപ്പാലത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി കെ. ശ്രീവത്സൻ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ.കെ.ജയരാജൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ മുഹമ്മദലി നാലകത്ത്, യു.പി.രവി,
കെ.കെ. സാജൻ, നേതാക്കളായ എൻ.കെ.കൃഷ്ണൻകുട്ടി,
പി.സുരേന്ദ്രനാഥ്,
നഗരസഭ കൗൺസിലർ
എം. ഗോപാലകൃ ഷ്ണൻ,
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എൻ.കെ.ശ്രീജേഷ്
മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.