Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പതിറ്റാണ്ടുകളായി ഒരേ പല്ലവി: കാശില്ല, റോഡ് നന്നാക്കാൻ. എം എൽ എ എം പി ഫണ്ട് കിട്ടുമോ ആവോ..

20 Jul 2024 16:26 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിലെ 18-ാം ഡിവിഷനിൽ ഉൾപ്പെട്ട ചുള്ളിപ്പാറ ചിറ വഴി വെന്നിയൂരിലേക്ക് പോവുന്ന റോഡും, പോസ്റ്റ് ഓഫീസ് റോഡും തകർന്ന് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങൾ ഏറെയായി. അത്യാവശ്യത്തിനോസ അടിയന്തിര സാഹചര്യത്തിലോ പോലും ഓട്ടോ അടക്കമുള്ള വാഹനങ്ങൾ റോഡിന്റെ ശോചനീയാവസ്ഥ കാരണം ഈ റോഡിലൂടെ വരാറില്ല. സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർ കാലനടയായി സഞ്ചരിച്ചാണ് വിദ്യാലയങ്ങളിലേക്കും, ജോലി ആവശ്യത്തിനും പോവുന്നത്. 

https://youtube.com/shorts/vJ7Gw-EZRC0?feature=share


നഗരസഭയിലെ വലിയ വാർഡുകളിൽ ഒന്നായതിനാൽ വികസന പ്രവർത്തനങ്ങൾക്ക് എല്ലാ വാർഡുകളിലും ലഭ്യമാവുന്ന തുക മാത്രമെ ലഭിക്കുന്നുള്ളുവെന്നും ഈ തുക കൊണ്ട് വാർഡിലെ മുഴുവൻ വികസന പ്രവർത്തനങ്ങളും നടത്തിയെടുക്കുക പ്രയാസകരമാണെന്നും വാർഡ് കൗൺസിലർ പറയുന്നു. അടുത്ത വർഷത്തെ ഫണ്ടിൽ മാത്രമെ ഈ റോഡുകളുടെ നവീകരണത്തിനാവശ്യമായ ഫണ്ട് വകയിരുത്താൻ സാധിക്കുകയുള്ളുവെന്നും, MLA - MP ഫണ്ട് ഉൾപടേ റോഡ് വികസനത്തിനായി ഫണ്ട് കണ്ടെത്താൻ ശ്രമങ്ങൾ നടത്തുമെന്നും ഡിവിഷൻ കൗൺസിലർ മുഹമ്മദ് സഹീർ വീരശ്ശേരി എൻ ലൈറ്റ് ന്യൂസിനെ അറിയിച്ചു.

Follow us on :

More in Related News