Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓക്സ് അക്കാദമിയുമായി തുടക്കം കുറിച്ചു

11 Feb 2025 09:47 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭ സിഡിഎസ് 2, വാർഡ് 15 തുടക്കം ഓക്സിലറി ഗ്രൂപ്പ് സംരംഭം 'ഓക്സ് അക്കാദമി'ക്ക് ആരംഭം കുറിച്ചു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പഠന പരിപോഷണ ക്ലാസ്സുകളാണ് 'തുടക്കം ഓക്സിലറി ഗ്രൂപ്പ്' അംഗങ്ങളായ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ തീർത്തും സൗജന്യമായി അക്കാദമിക്ക് കീഴിൽ സംഘടിപ്പിക്കുന്നത്. മലപ്പുറം ജില്ലയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായ ഓക്സ് അക്കാദമിയുടെ ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ഫിറോസ് നിർവഹിച്ചു. മുഖ്യാതിഥിയായി എത്തിയ കൊട്ടുക്കര പിപിഎം എച്ച്എസ്എസ് അധ്യാപകൻ കുഞ്ഞാലി മാസ്റ്റർ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി സംവദിച്ചു. വാർഡ് കൗൺസിലർ ഉമ്മർ ഫാറൂഖ് കെ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ റൈഹാന കെ പി, ഉപസമിതി കൺവീനർ ഷാഹിദ കോയ, ഓക്സിലറി ആർപി ലിജി.കെ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News