Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോഷകത്തോട്ടം നിർമാണം : അപേക്ഷ ക്ഷണിച്ചു.

31 Aug 2024 17:16 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കൃഷിഭവൻ പരിധിയിലെ വീടുകളിൽ പോഷക

ത്തോട്ടം നിർമാണത്തി

ന് അപേക്ഷ ക്ഷണിച്ചു.

കുറഞ്ഞത് 2.5 സെൻ്റ് സ്ഥലത്താണ് തോട്ടം

ഒരുക്കേണ്ടത് . അപേക്ഷകർക്ക് പച്ചക്കറി തൈകൾ, കുമ്മായം, സമ്പൂർണ്ണ, സ്യൂഡോമോണസ്, ട്രൈക്കോഡെർമ, മത്തി - ശർക്കര മിശ്രിതം, സമ്പുഷ്ടീകരിച്ച കാലിവളം, ജൈവ കീടനാശിനി എന്നിവയടങ്ങിയ എണ്ണൂറ് രൂപയുടെ കിറ്റ് നൽകുന്നു. ഇതിൽ അഞ്ഞൂറ് രൂപ സബ്സിഡിയും മുന്നൂറ് രൂപ ഗുണഭോക്തൃ വിഹിതമായി അടക്കേണ്ടതും ആണ്. താൽപര്യമുള്ളവർ (അപ്പൻഡിക്സ് വൺ) അപേക്ഷയും 2024-25 നികുതി രസീതുമായി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

2 ന് രാവിലെ 10.30 മുതൽ അപേക്ഷകൾ സ്വീകരിക്കുന്നതായിരിക്കും. 65 യൂണിറ്റുകളാണ് ഒറ്റപ്പാലം കൃഷി ഭവന് അനുവദിച്ചിട്ടുള്ളത്. ആദ്യം അപേക്ഷ സമർപ്പിക്കുന്ന 65 പേർക്ക് മാത്രമാണ് അനുകൂല്യം ലഭിക്കുക.



Follow us on :

More in Related News