Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേൾഡ് കെ.എം.സി.സി. പ്രസിഡണ്ട് കെ.പി മുഹമ്മദ് കുട്ടിക്ക് സ്വീകരണം നൽകി.

08 Jan 2025 17:06 IST

Jithu Vijay

Share News :


തിരൂരങ്ങാടി : വേൾഡ് കെ.എം.സി.സി. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.മുഹമ്മദ് കുട്ടി, ട്രഷറർ യു.എ.നസീർ എന്നിവർക്ക് ജിദ്ധ കെ.എം.സി.സി. സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. തിരൂരങ്ങാടി ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി സെക്രട്ടറി കെ.പി.എ.മജീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജിദ്ധ കെ.എം.സി.സി. പ്രസിഡണ്ട് അരിമ്പ്ര അബൂബക്കർ അദ്ധ്യക്ഷ്യം വഹിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, സി.എം.പി. സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല, പി.എസ്.എച്ച് തങ്ങൾ , ഹനീഫ മൂന്നിയൂർ,സി.കെ. ഷാകിർ , അഷ്റഫ് വേങ്ങാട്ട്, ഹുസൈൻ കരിങ്ക, പി.എം.എ.ജലീൽ , കെ.സി.അബ്ദുറഹ്മാൻ , മോഹനൻ വെന്നിയൂർ പ്രസംഗിച്ചു. കെ.പി.മുഹമ്മദ് കുട്ടി,യു.എ നസീർ മറുപടി പ്രസംഗം നടത്തി.ജനറൽ സെക്രട്ടറി വി.പി. മുസ്ഥഫ സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.



Follow us on :

More in Related News