Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിക്കുന്നു.

10 Jan 2025 11:25 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:ജനുവരി 15 ന് ദേശീയ പാലിയേറ്റീവ് ദിനാചരണം മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പാലിയേറ്റീവ് സംഘടനകളെ ഏകോ പിപ്പിച്ച് സംഘടിപ്പിക്കും. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് , മേപ്പയ്യൂർ പാലിയേറ്റീവ് , മേപ്പയൂർ നോർത്ത് സുരക്ഷ പാലിയേറ്റീവ്, മേപ്പയ്യൂർ സൗത്ത് സുരക്ഷ പാലിയേറ്റീവ് എന്നീ സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ . വ്യാപാരി, മോട്ടോർ സംഘടനാ പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവരുടെ സംയുക്തയോഗം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന് പരിപാടികൾ ആവിഷ്കരിച്ചു.


 യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ , സ്റ്റാൻഡിങ് കമ്മററി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ മെഡിക്കൽ ഓഫിസർ എം.എ. നജ്‌ല ., എച്.ഐ കെ.കെ. പങ്കജൻ , വി.കെ. ബാബുരാജ്,, എം.രാജൻ , കെ. സത്യൻ, ആർ.വി.അബ്ദുള. സി.എം. ബാബു

, മേലാട്ട് നാരായണൻ, സി.എം. സത്യൻ,യു .ബിജു, പാലിയേറ്റീവ് സിസ്റ്റർ കെ.ജി. ശോഭന എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ (ചെയർമാൻ ) എച്ച്.ഐ കെ.കെ. പങ്കജൻ (കൺവീനർ ) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു. സന്ദേശ റാലി കാലത്ത് 8.30 ന് ടി.കെ. കൺവെൻഷൻ പരിസരത്ത് നിന്ന് ആരംഭിക്കും.


Follow us on :

Tags:

More in Related News