Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2024 20:28 IST
Share News :
മുക്കം: കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്ന ലിബറൽ വാദങ്ങളുടെ പ്രചരണങ്ങൾ ശക്തിപ്പെട്ടിരിക്കുകയാണന്ന് ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയംഗം വി.പി. ഷൗക്കത്തലി അഭിപ്രായപ്പെട്ടു. ഇമാഅത്തെ ഇസ്ലാമി ഈസ്റ്റ് ചേ ന്ദമംഗല്ലൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫിർദൗസ് സാസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച തണലാണ് കുടുംബം എന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബം വലിയ ഭീഷണികൾ നേരിടുകയാണ്. ഭാവി തലമുറകളിൽ കുടുബമുണ്ടാകുമോ? എന്ന സംശയത്തിലാണ് സാഹചര്യങ്ങളുള്ളത്. മനുഷ്യർക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അനുഗഹമാണ് കുടുംബo. .സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും ഉറവിടമാണ് കുടുംബം. അത് കൊണ്ട് കുടുബം ജീവിതത്തിന് തണലും കരുത്തും, താങ്ങുമാവുന്നത്. ശാന്തിയുടെ യഥാർത്ഥം ഇടനിലമാണ് കുടുംബം.
ഇസ്ലാമിൻ്റെ മഞ്ഞ് കണങ്ങൾ വീഴുന്ന മുറ്റങ്ങളായി നമ്മുടെ വീടകങ്ങൾ മാറണം. ഒരിക്കലും ഇസ്ലാമിൻ്റെ തത്വങ്ങൾ മറന്ന വീടകങ്ങളാവരുത്. ജീവിതത്തിൻ്റെ വിജയലക്ഷ്യം ജന്നാത്തുൽ ഫിർദൗസാ
യിരിക്കണം അദ്ദേഹം തുടർന്ന്
പറഞ്ഞു. യൂണിറ്റ് സെക്രട്ടറി കെ.പി. ഷരീഫ് അധ്യക്ഷത വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.