Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ എം എം എസ് വിജയികളെ ആദരിച്ചു.

10 Jul 2024 14:09 IST

enlight media

Share News :

ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് 2023-24 അധ്യയന വർഷം നാഷണൽ മീൻസ് കം മെറിറ്റ് സ്ക്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ സ്കൂൾ ആദരിച്ചു. കാലിക്കറ്റ്‌ എൻ ഐ ടി യിലെ ഇൻസ്പയർ ഫാക്കൽറ്റിയായ ഡോ. മുഹമ്മദ്‌ ഷാഫി വിജയികൾക്ക് ഉപഹാരം നൽകി. സ്കൂളിലെ പൂർവ വിദ്യാർത്ഥികളും വിവിധ മത്സര പരീക്ഷകളിൽ ഉന്നത റാങ്ക് കരസ്ഥമാക്കുകയും ചെയ്ത അനന്തു ഒ വി, സിദാൻ എസ് എന്നിവരും ചടങ്ങിൽ അതിഥികളായി കുട്ടികളോട് സംവദിച്ചു.


സ്കൂൾ ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി അധ്യക്ഷനായ ചടങ്ങിൽ സ്വാലിഹ് മാസ്റ്റർ സ്വാഗതം പറഞ്ഞു. മുനവ്വർ സർ, ജലീൽ സർ, മുഷാഹിദ് സർ, റാജി സർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News