Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രസിദ്ധമായ ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേരി

14 Jan 2025 15:31 IST

MUKUNDAN

Share News :

ചാവക്കാട്:പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേരി.ഇന്ന് രാവിലെ ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബറിടത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനയോടെയാണ് നേർച്ചയ്ക്ക് തുടക്കം കുറിച്ചത്.ഖത്തീബ് ഖമറുദ്ധീന്‍ ബാദുഷ തങ്ങള്‍,മുദരിസ് ഡോ.അബ്ദുല്‍ ലത്തീഫ് ഹൈത്തമി എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേത്യത്വം നല്‍കി.തുടര്‍ന്ന് മണത്തല ജുമാഅത്ത് മഹല്ല് പ്രസിഡന്റ് പി.കെ.ഇസ്മായില്‍ കൊടി കയറ്റി.ജനറല്‍ സെക്രട്ടറി കെ.വി.ഷാനവാസ്,ട്രഷറര്‍ ടി.കെ.അലി,മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.നിരവധി വിശ്വാസികള്‍ കൊടി കയറ്റ ചടങ്ങില്‍ പങ്കാളികളായി.മുഹമ്മദ് ഹുസൈന്‍ ഉസ്താദിന്റെ മുട്ടുംവിളിക്കും തുടക്കം കുറിച്ചു.തുടര്‍ന്ന് ചക്കരകഞ്ഞി വിതരണവും നടന്നു.ജനവരി 23-ന് നേർച്ചയുടെ ഭാഗമായി കൊടിക്കയറ്റുന്ന താണി മരങ്ങൾ വെട്ടി വൃത്തിയാക്കും.നേർച്ചയോടനുബന്ധിച്ച് നടക്കുന്ന താബൂത്ത് കാഴ്ചക്കായുള്ള താബൂത്ത്,അലങ്കരിക്കുന്നതിനായി ഇന്ന് വൈകിട്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചാവക്കാട് തെക്കഞ്ചേരിയിലേക്ക് കൊണ്ടുപോകും.മർഹും ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഓർമ്മക്കായുള്ള 237-മത് ചന്ദനക്കുടം നേർച്ച ഈ മാസം 27,28 തിയ്യതികളിലാണ് ആഘോഷിക്കുന്നത്.

 


Follow us on :

More in Related News